ജയിപ്പിച്ചാൽ ബംഗാളിൽ 'ആന്‍റി റോമിയോ സ്​ക്വാഡ്​' കൊണ്ടുവരുമെന്ന്​ യോഗി; രൂക്ഷ പ്രതികരണവുമായി മഹുവ മൊയ്​ത്രയും തരൂരും

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി വിജയിച്ച്​ അധികാരത്തിലേറിയാൽ സംസ്ഥാനത്തെ സ്ത്രീ​ സുരക്ഷയ്​ക്കായി 'ആന്‍റി റോമിയോ സ്​ക്വാഡ്​' രൂപീകരിക്കമെന്ന്​​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ യോഗി ആദിത്യനാഥ്​ പറഞ്ഞിരുന്നു. തൃണമൂൽ സർക്കാരിന്​ കീഴിൽ ബംഗാളിലെ സ്​ത്രീകൾ സുരക്ഷിതരല്ലെന്നാണ്​ യോഗി അവകാശപ്പെടുന്നത്​. കേരളത്തിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനെത്തിയപ്പോൾ 'ലൗ ജിഹാദാ'യിരുന്നു യോഗി ഉയർത്തിക്കാട്ടിയത്​.

'ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്..? ഞങ്ങള്‍ അധികാരത്തിലേറിയാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും യാത്രയും സൗജന്യമാക്കും. പെണ്‍കുട്ടികളുടെ സ്‌കൂളിന് ചുറ്റും കറങ്ങി നടക്കുന്നവരെ തുരത്താനായി ആൻറി റോമിയോ സ്​ക്വാഡും രൂപീകരിക്കും. -യോഗി പറഞ്ഞു. യോ​ഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരിൽ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്‍റി റോമിയോ സ്ക്വാഡ്.

എന്നാൽ, യോഗിയുടെ വിചിത്രമായ അവകാശവാദങ്ങളോട്​ രൂക്ഷമായാണ്​ കോൺഗ്രസ്​​ എംപിയായ​ ശശി തരൂരും തൃണമൂൽ എംപിയായ മഹുവ മൊയ്​ത്രയും പ്രതികരിച്ചത്​. 'അജയ്​ ബിഷ്​ട്​ അഥവാ യോഗി ആദിത്യനാഥിൽ നിന്നുള്ള ഏറ്റവും പുതിയത്​. ''ബംഗാളിൽ ബി.ജെ.പി അധികാരത്തിലേറിയാൽ സത്രീ സുരക്ഷയ്​ക്കായി 'ആന്‍റി റോമിയോ സ്​ക്വാഡ്​' രൂപീകരിക്കും'' ഗുഡ്ഡുജി - നിങ്ങളുടെ രോഗത്തിൽ നിന്നും വ്യത്യസ്​തമായി ഞങ്ങൾ ബംഗാളികൾ ഹൃദയം കൊണ്ട്​ കാമുകീ-കാമുകൻമാരാണ്​. ഞങ്ങളുടെ സംഗീതം, കവിത, മധുരപലഹാരങ്ങൾ എന്നിവ ഇഷ്​ടപ്പെടുന്നതിനോടൊപ്പം ഞങ്ങളുടെ റോമിയോകളെയും ഞങ്ങൾ സ്​നേഹിക്കുന്നു. -മഹുവ മൊയ്​ത്ര ട്വീറ്റ്​ ചെയ്​തു.

ഈ മുഖ്യമന്ത്രിയുടെ ദുർഭരണകാലത്തെ ഒരേയൊരു നേട്ടം വിഡ്ഡിത്തങ്ങൾക്ക്​ നിയമസാധുത നൽകലാണ്​. ഇപ്പോൾ മറ്റൊരു സംസ്ഥാനത്തും​ സാമൂഹികവും ലൈംഗികവുമായ ഉപദ്രവങ്ങൾക്ക്​ ഔദ്യോഗിക അനുമതി നൽകാനാണ്​ അയാൾ ആഗ്രഹിക്കുന്നത്​. പാഠം വ്യക്​തമാണ്​. ബി.ജെ.പിയെ തെരഞ്ഞെടുക്കുക.. ഗുണ്ടാരാജ്​ നേടുക. ബംഗാളിലെ വോട്ടർമാർക്ക്​ മുന്നറിയിപ്പ്​ നൽകുന്നു. -ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Anti-Romeo Squads In Bengal If BJP Wins Elections says Yogi Adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.