ഭോപാൽ: സർക്കാർ ആശുപത്രിയിൽ മൃതദേഹത്തിെൻറ കണ്ണിൽ ഉറുമ്പരിക്കുന്ന ദൃശ്യങ്ങൾ മധ്യപ്രദേശിൽ വൻജനരോഷത്തിന് വഴിയൊരുക്കി. ഭോപാലിൽനിന്ന് 300 കിലോമീറ്റർ അകലെ ശിവ്പുരിയിലെ ആശുപത്രിയിലാണ് അമ്പതുകാരെൻറ മൃതദേഹം അധ ികൃതരുടെ അനാസ്ഥയെ തുടർന്ന് ഉറുമ്പരിച്ചത്.
പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി കമൽനാഥ് അന്വേഷണത്തിന് ഉ ത്തരവിട്ടു. സർജൻ ഉൾപ്പെടെ അഞ്ച് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മനുഷ്യത്വത്തിന് നാണക്കേടായ ഇത്തരം സംഭവങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്നും കമൽനാഥ് ട്വിറ്ററിൽ കുറിച്ചു.
ടി.ബി ബാധിതനായി ചൊവ്വാഴ്ച രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലചന്ദ്ര ലോധിയുടെ മൃതദേഹത്തോടാണ് അനാദരവുണ്ടായത്. ആശുപത്രിയിലെത്തി അഞ്ചു മണിക്കൂറിനു ശേഷം േലാധി മരണപ്പെട്ടു. വാർഡിലെ മറ്റു രോഗികൾ വിവരം ഡോക്ടർമാരെയും മറ്റും അറിയിച്ചെങ്കിലും മൃതദേഹം മാറ്റിയില്ല. മൃതേദഹത്തിെൻറ തുറന്നിരുന്ന കണ്ണുകളിൽ ഉറുമ്പരിക്കുന്നത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
മരിച്ചയാളുടെ ഭാര്യ രാമശ്രീ ലോധി മൃതദേഹത്തിൽനിന്ന് ഉറുമ്പുകളെ നീക്കം ചെയ്യുന്ന ചിത്രം കാഴ്ചക്കാരുടെ കരളലിയിക്കുന്നതായി. ലോധിയെ തൊട്ടുനോക്കുക പോലും ചെയ്യാതെയാണ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചതെന്നും മൃതദേഹത്തിൽനിന്ന് ഉറുമ്പുകളെ നീക്കംചെയ്യാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർ ഒന്നും ചെയ്തിെല്ലന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.