ന്യൂഡൽഹി: രാമരാജ്യവും യഥാർഥ ദേശീയതയും ഉയർത്തിപ്പിടിക്കുന്നത് ബി.ജെ.പിയല്ല തങ്ങളാണെന്ന് പ്രഖ്യാപിച്ച് രാമക്ഷേത്ര നിർമാണം നടക്കുന്ന അയോധ്യയിൽ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആം ആദ്മി പാർട്ടി തുടക്കമിട്ടു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആപ് രാജ്യസഭ എം.പി സഞ്ജയ് സിങ്ങും ചേർന്നായിരുന്നു ദേശീയപതാകയേന്തിയ യാത്രക്ക് നേതൃത്വം നൽകിയത്.
രാമജന്മഭൂമിയിൽ പോകാനും നിരവധി സന്യാസിമാരെ കാണാനും അവസരം ലഭിച്ചുവെന്നും അവർ ആപിന് വിജയാശംസ നേർന്നുവെന്നും മനീഷ് സിസോദിയ പറഞ്ഞു. ഉത്തർപ്രദേശിൽ സർക്കാറുണ്ടാക്കാൻ അവസരമുണ്ടാകണേ എന്ന് തങ്ങൾ അയോധ്യയിൽ പ്രാർഥിച്ചു. ബ്രാഹ്മണ വോട്ട് പിടിക്കാൻ രംഗത്തിറങ്ങിയ മായാവതിയും അയോധ്യയിലെ രാമക്ഷേത്രം സ്വന്തം അജണ്ടയായി പ്രഖ്യാപിച്ചതിന് പിറകെയാണ് ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്തുള്ള ആപ് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.