എം.പിമാർക്ക് മുന്നറിയിപ്പ് നൽകിയതിൽ കൂടുതൽ വെളിപ്പെടുത്തലിനില്ല; ഹാക്കർമാർക്ക് ഗുണമാവുമെന്ന് ആപ്പിൾ

ന്യൂഡൽഹി: എം.പിമാർ ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതിൽ കൂടുതൽ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിൾ. മുന്നറിയിപ്പ് നൽകിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടാൽ അത് ഹാക്കർമാർക്ക് ഗുണകരമാവുമെന്നാണ് ആപ്പിളിന്റെ വിശദീകരണം.

ഭാവിയിൽ ഈ വിവരങ്ങൾ ഉപയോഗിച്ച് ഹാക്കർമാർ ചോർത്തൽ ക​ണ്ടുപിടിക്കുന്നതിനെ പ്രതിരോധിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി. ചോർത്തൽ ശ്രമത്തിന് പിന്നിൽ ഏത് രാജ്യമാണെന്ന് പറഞ്ഞിട്ടില്ലെന്നും ആപ്പിൾ കൂട്ടിച്ചേർത്തു. രാജ്യങ്ങൾ സ്​പോൺസർ ചെയ്യുന്ന ഹാക്കർമാർക്ക് വൻതോതിൽ പണം ലഭിക്കുന്നുണ്ട്. സാ​ങ്കേതികമായി മികച്ച സംവിധാനങ്ങൾ ഇത്തരം ഹാക്കർമാർക്കുണ്ടെന്നും ആപ്പിളിന്റെ അറിയിപ്പിൽ പറയുന്നുണ്ട്.

ചില മുന്നറിയിപ്പുകൾ തെറ്റാവാം. ചില സന്ദർഭങ്ങളിൽ ഹാക്കർമാരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യവുമുണ്ടാവാം. 2021ൽ പുതിയ സംവിധാനം അവതരിപ്പിച്ച ശേഷം 150ഓളം രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടു​ണ്ടെന്ന് ആപ്പിൾ കൂട്ടിച്ചേർത്തു.

ഭരണകൂട പിന്തുണയുള്ള അറ്റാക്കര്‍മാര്‍ ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍നിന്ന് ലഭിച്ചതായി പ്രതിപക്ഷ എം.പിമാര്‍ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എം.പി. പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മൊയ്ത്ര, കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, എ.എ.പി. എം.പി. രാഘവ് ഛദ്ദ, സി.പി.എം ജനറല്‍ സെക്രട്ടറഇ സീതാറാം യെച്ചൂരി, എസ്.പി. നേതാവ് അഖിലേഷ് യാദവ്, ദ വയര്‍ എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജന്‍ എന്നിവര്‍ക്കാണ് ആപ്പിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചത്.

Tags:    
News Summary - Apple acknowledges threat alerts, but says any more info may help attackers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.