ന്യൂഡൽഹി: പൊതുമേഖല സ്ഥാപന മേധാവികൾ, കേന്ദ്രസർവകലാശാല വൈസ് ചാൻസലർമാർ, സാംസ്കാരിക സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ തുടങ്ങി ഉന്നത പദവികളിൽ സർക്കാറിെൻറ താൽപര്യങ്ങൾക്ക് ഇണങ്ങുംവിധം യോഗ്യരായവരെ നിർണയിക്കാൻ ഏഴു തലങ്ങളിലായി കടുത്ത പരിശോധനക്ക് നിബന്ധനകൾ നിശ്ചയിച്ചു. ഇൻറർനെറ്റിലും നവമാധ്യമങ്ങളിലുമുള്ള പെരുമാറ്റം അടക്കം വിവിധ സ്ക്രീനിങ് ഘട്ടങ്ങളാണ് സർക്കാർ നിശ്ചയിച്ചത്. പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നു വരെ നിരീക്ഷിച്ച ശേഷമാണ് യോജിച്ചവരെ തെരഞ്ഞെടുക്കുക. രാഷ്ട്രപതിയുടെ അംഗീകാരം വേണ്ട നിയമനങ്ങളിൽ ഏഴു ഘട്ടത്തിനു പുറമെ രാഷ്ട്രപതി ഭവെൻറ ത്രിതല പരിശോധന വേറെയും നടക്കും. ഇൻറർനെറ്റിലെ പെരുമാറ്റം സംബന്ധിച്ച പരിശോധനയാണ് ആദ്യഘട്ടം. തുടർന്ന് സോഷ്യൽ മീഡിയയിലെ പ്രവർത്തനം പരിശോധിക്കും. അപേക്ഷകെൻറ ആത്മാർഥത വിലയിരുത്തും.
തുടർന്ന് അപേക്ഷകെൻറ സഹപ്രവർത്തകർ, മേലധികാരികൾ എന്നിവരോട് പശ്ചാത്തലം തിരക്കും. രഹസ്യാന്വേഷണ വിഭാഗമായ െഎ.ബിയുടെ റിപ്പോർട്ട് തേടും. വ്യക്തിപരവും തൊഴിൽപരവുമായി മുൻകാല ബന്ധങ്ങൾ, മുൻ സർക്കാറും സ്ഥാപനങ്ങളുമായി ആശയപരമായുള്ള ചായ്വ്, സർക്കാർ വിരുദ്ധ മനോഭാവം തുടങ്ങിയവ സംബന്ധിച്ച സൂക്ഷ്മവിശകലനമാണ് അടുത്ത ഘട്ടം.
ഇതെല്ലാം മുൻനിർത്തി പ്രധാനമന്ത്രിയുടെ ഒാഫിസിലെത്തുന്ന റിപ്പോർട്ടിൽ എടുക്കുന്ന അന്തിമ തീരുമാനമാണ് അവസാനത്തേത്. ഇത്രയും കടമ്പ പിന്നിടുന്നതോടെ ഭരണകൂടത്തിെൻറ രാഷ്ട്രീയ ചിന്താധാര പിൻപറ്റാത്ത ഒരാൾക്കും ഉന്നത സ്ഥാനത്ത് എത്താൻ പറ്റില്ല. ഇൗ കടമ്പ മറികടന്ന് നിയമനം നടത്താൻ ഏറെ സമയം വേണമെന്നതിനാൽ ഉന്നത സ്ഥാപന മേധാവി നിയമനം വൈകുമെന്ന് ഉറപ്പായി. ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി, െഎ.െഎ.ടികൾ, യു.ജി.സി, ലളിതകല അക്കാദമി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ തുടങ്ങി നിരവധി സ്ഥാപനങ്ങളിലെ മേധാവി നിയമനം നീളുന്നതിനിടെയാണ് പുതിയ നിബന്ധന രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.