മുംബൈ: െഎ.എസിൽ ചേർന്നശേഷം തിരിച്ചെത്തിയ മുംബൈ നിവാസി ആരിഫ് മജീദിന് മടങ്ങിവരാൻ താമസ, യാത്രാസൗകര്യങ്ങൾ ചെയ്തുകൊടുത്തതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ തുർക്കിയിലെ ഇന്ത്യൻ കോൺസുലേറ്റ്, വിദേശകാര്യ മന്ത്രാലയം എന്നിവർക്ക് എൻ.െഎ.എ കോടതി ഉത്തരവ്.
നാട്ടിലേക്ക് ‘ദൗത്യവുമായി’ വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽനിന്ന് ആരിഫിനെ പിടികൂടുകയായിരുന്നുവെന്നാണ് എൻ.െഎ.എയുടെ വാദം. എന്നാൽ, മാതാപിതാക്കളിലൂടെ സ്വാധീനം ചെലുത്തി തന്നെ തിരികെ കൊണ്ടുവന്നതാണെന്നും മടങ്ങിവരാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തത് സർക്കാറാണെന്നും മടക്കയാത്രയിൽ എൻ.െഎ.എ ഉദ്യോഗസ്ഥർ കൂടെയുണ്ടായിരുന്നുവെന്നുമാണ് ആരിഫിെൻറ വാദം.
അന്യനാട്ടിൽ കുടുങ്ങിയവർക്കായുള്ള അടിയന്തര സാക്ഷ്യപത്രം തെൻറ പേരിൽ പുറപ്പെടുവിച്ചതും ഇസ്തംബൂളിൽ ഹോട്ടലിൽ താമസിപ്പിച്ചതും മുംബൈയിലേക്കുള്ള വിമാന ടിക്കറ്റ് നൽകിയതും കോൺസുലർ ജനറലാണെന്നും ഇതുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ അവർക്ക് നിർദേശം നൽകണമെന്നും ആരിഫ് കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് രേഖകൾ സമർപ്പിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. താൻ സിറിയയിലായിരിക്കെ മാതാപിതാക്കളുമായി എൻ.െഎ.എ നിരന്തരം ബന്ധപ്പെട്ടതിന് ടെലിഫോൺ രേഖകൾ ആരിഫ് സമർപ്പിച്ചിരുന്നു. ബോംബെ ഹൈകോടതി ഉത്തരവിനെ തുടർന്നാണ് ടെലിഫോൺ രേഖകൾ ലഭിച്ചത്. 2014 മേയിൽ തീർഥാടന സംഘത്തിനൊപ്പം ബഗ്ദാദിലേക്ക് പോയ ആരിഫ് അവിടെനിന്ന് മുങ്ങുകയായിരുന്നു.
പിന്നീട് െഎ.എസിൽ ചേർന്നതായി കുടുംബത്തിന് വിവരം ലഭിച്ചു. തുടർന്നാണ് തിരികെകൊണ്ടുവരാനുള്ള ശ്രമം നടന്നത്. െഎ.എസിെൻറ പ്രവൃത്തികൾ ഇസ്ലാമികമല്ലെന്ന് തിരിച്ചെത്തിയ ആരിഫ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.