ഇന്ദോർ: മധ്യപ്രദേശിൽ ആയുധങ്ങളുമായെത്തിയ സംഘം മുൻ ബി.ജെ.പി എം.എൽ.എ ഗോപാലകൃഷ്ണ നേമയുടെ വീട് നശിപ്പിച്ചു. 'മോട്ടോർ സൈക്കിളുകളിലെത്തിയ ആയുധധാരികളായ ഒരു സംഘം മുതിർന്ന ബി.ജെ.പി നേതാവായ ഗോപാലകൃഷ്ണ നേമയുടെ വീട്ടിലെത്തി നാശം വിതക്കുകയായിരുന്നു. വീടിന് സമീപമു ണ്ടായിരുന്ന വ്യക്തിയെയും അവർ ആക്രമിച്ചു' - എ.എസ്.പി രാജേഷ് വ്യാസ് പറഞ്ഞു.
ഫയാസ് അഹമദ് എന്നയാൾ പറഞ്ഞ വിവരങ്ങൾ അനുസരിച്ച് ചിലരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
20 ഓളം പേരാണ് വാളുകളും ദണ്ഡുമായി വീട് പൊളിക്കാനെത്തിയതെന്ന് അഹമദ് പറഞ്ഞു. 'അക്രമിക്കപ്പെട്ട വ്യക്തി ആരാണെന്ന് എനിക്കറിയില്ല. അക്രമികൾ വന്ന സമയം ഞാൻ വാതിൽ അടച്ച് കുടുംബത്തോടൊപ്പമിരുന്നു. അവർ വീട്ടിൽ ആകെ നാശം വിതച്ചു' -നേമ മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. കുടുംബാംഗങ്ങളിൽ ആർക്കും പരിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.