ഇംഫാല്‍: മണിപ്പൂരില്‍ യുനൈറ്റഡ് നാഗ കൗണ്‍സില്‍ (യു.എന്‍.സി) നടത്തുന്ന ദേശീയപാത ഉപരോധത്തെതുടര്‍ന്നുള്ള സ്ഥിതിഗതി കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് അവലോകനം ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞദിവസം സംസ്ഥാനം സന്ദര്‍ശിച്ചതിന് തൊട്ടുപിറകെയാണ് കരസേനമേധാവി ഇംഫാലിലത്തെിയത്.അതിനിടെ, 50 ദിവസത്തിലേറെയായി തുടരുന്ന ഉപരോധത്തത്തെുടര്‍ന്ന് ജീവിതം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ ഗതാഗതത്തിന്‍െറയും ചരക്കുനീക്കത്തിന്‍െറയും നട്ടെല്ലായ രണ്ട് ദേശീയപാതകളാണ് ഉപരോധിക്കുന്നത്.പെട്രോള്‍, പാചകവാതകം അടക്കമുള്ള അവശ്യസാധനങ്ങളുടെ നീക്കം പൂര്‍ണമായും നിലച്ചു. പെട്രോള്‍ ലിറ്ററിന് 300 രൂപക്കാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്. ഒരു ഗ്യാസ് സിലിണ്ടറിന് 3000 രൂപ വരെയാണ് വില.
ഉപരോധം അവസാനിപ്പിക്കില്ളെന്ന് യു.എന്‍.സി പ്രഖ്യാപിച്ചതോടെ ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള പര്‍വതമേഖലയില്‍ ക്രിസ്മസ് ആഘോഷം മുടങ്ങുമെന്നുറപ്പായി. ഏഴ് പുതിയ ജില്ലകള്‍ രൂപവത്കരിക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന്‍െറ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യു.എന്‍.സി നവംബര്‍ ഒന്നുമുതല്‍ രണ്ട് ദേശീയപാതകള്‍ ഉപരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.