ജയ്പുർ: സൈന്യത്തെ കുറിച്ച് വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്. ഇന്ത്യൻ സൈന്യം മുഴുവൻ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമൊപ്പമാണെന്ന് മുൻ ഒളിമ്പ്യൻ ഷൂട്ടർ കൂടിയായ രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു.
ജയ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് റാത്തോഡിെൻറ വിവാദ പ്രസ്താവന. സൈന്യം മോദിക്കും ബി.ജെ.പിക്കുമൊപ്പമാണ്. അവർ അതിൽ യാതൊരു ലാഭവും പ്രതീക്ഷിക്കുന്നില്ല. അവരുടെ അവസ്ഥ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
യു.പി.എ ഭരണകാലത്ത് ആറ് സർജിക്കൽ സ്ട്രൈക് നടത്തിയെന്ന കോൺഗ്രസിെൻറ വാദത്തെയും റാത്തോഡ് തള്ളി. താൻ സൈന്യത്തിൽ പ്രവർത്തിച്ചയാളാണ്. അവിടെ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് തനിക്ക് അറിയാം -മുൻ കേണൽ കൂടിയായ റാത്തോഡ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.