ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട ചർച്ചകളും വാർത്തകളും നൽകുന്നതിൽ നിന്നും മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിക്കും അദ്ദേഹത്തിെൻറ റിപബ്ലിക് ടിവിക്കും നിയന്ത്രണമേർപ്പെടുത്താനാവില്ലെന്ന് ഡൽഹി ഹൈേകാടതി. എന്നാൽ ഇൗ വിഷയത്തിൽ മൗനം പാലിക്കാനുള്ള അവകാശം ശശി തരൂരിനുണ്ടെന്നും കോടതി പറഞ്ഞു.
സുനന്ദ പുഷ്കറിെൻറ മരണത്തിൽ ശശി തരൂരിെൻറ പങ്ക് സൂചിപ്പിക്കുന്ന രീതിയിൽ തുടർച്ചയായി വാർത്തകൾ നൽകിയതിന് അർണബിനും റിപബ്ലിക് ടിവിക്കുമെതിരെ േകാൺഗ്രസ് എം.പികൂടിയായ തരൂർ നൽകിയ 2 കോടി രൂപയുടെ മാനനഷ്ടക്കേസിലാണ് ഹൈകോടതിയുടെ വിധി.
വാർത്ത സംപ്രേഷണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം എടുത്തു കളയാൻ കഴിയില്ല. എന്നാൽ ഇൗ വിഷയത്തിൽ ചാനൽ സന്തുലനം പാലിക്കണം. സുനന്ദയെ കുറിച്ച വാർത്ത സംപ്രേഷണം ചെയ്യുന്നതിന് മുൻപ്, അതിൽ തരൂരിെൻറ വിശദീകരണം കൂടി ഉൾപെടുത്തണമെന്നും ഹൈകോടതി നിർദേശിച്ചു.
ഒാരോ വ്യക്തിക്കും മൗനം പാലിക്കാനുള്ള അവകാശമുണ്ട്. ഇൗ വിഷയവുമായി ബന്ധപ്പെട്ട് അയാളെ നിർബന്ധിച്ച് സംസാരിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും ജസ്റ്റിസ് മൻമോഹൻ പറഞ്ഞു.
2014 ജനുവരി 17 നാണ് തെക്കൻ ഡൽഹിയിലെ ഫൈവ്സ്റ്റാർ ഹോട്ടൽ മുറിയിൽ സുനന്ദയെ ദുരൂഹസാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ടത്.
മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തെ കുറിച്ചുള്ള വാർത്തകൾ നൽകാനും, അതേസമയം തരൂരിനെ കുറ്റക്കാരനാക്കിയുള്ള വാർത്തകൾ നൽകരുെതന്നും കോടതി നേരത്തെ ഉത്തരിവിട്ടിരുന്നെങ്കിലും, അത് വകവെക്കാതെ നിരന്തരമായി തന്നെ അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ചാണ് തരൂർ ചാനലിനും അർണബ് ഗോസ്വാമിക്കുമെതിരെ കേസ് ഫയൽ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.