ന്യൂഡൽഹി: മഹാരാഷ്ട്രയിെല ഇൻറീരിയർ ഡിസൈനറുടെ ആത്മഹത്യക്ക് ഉത്തരവാദിയാണെന്ന ഭാര്യയുടെ പരാതിയിൽ റിപ്പബ്ലിക് ടി.വി സ്ഥാപകരിലൊരാളായ അർണാബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. റിപ്പബ്ലിക് ടി.വിയിലെ പ്രവൃത്തിയുമായി ബന്ധപ്പെട്ട കുടിശ്ശിക െകാടുക്കാത്തതിനാണ് അർണാബിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
അർണാബിന് പുറമെ െഎകാസ്റ്റ് സ്കൈമീഡിയയുടെ ഫിറോസ് ശൈഖ്, സ്മാർട്ട്വർക്സിെൻറ നിതേഷ് സർദ എന്നിവർക്കെതിരെയും ആത്മഹത്യ പ്രേരണക്ക് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അഡീഷനൽ സൂപ്രണ്ട് സഞ്ജയ് പാട്ടീൽ പറഞ്ഞു.
പ്രേരണക്കുറ്റത്തിനുള്ള കേസിൽ പ്രതിയാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ടി.വി കൊടുക്കാനുള്ള കാശ് കൊടുക്കാത്തതു കൊണ്ടാണ് തെൻറ ഭർത്താവ് അൻവായ് നായിക് ആത്മഹത്യ ചെയ്തതെന്ന് ഭാര്യ അക്ഷത പൊലീസിന് നൽകിയ പരാതിയിൽ ബോധിപ്പിച്ചു. അലിബാഗിലെ ബംഗ്ലാവിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, സ്ഥാപിത താൽപര്യക്കാരാണ് തങ്ങളുടെ ചാനലിനെതിരെ തെറ്റായ കാമ്പയിനുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് റിപ്പബ്ലിക് ടി.വി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.