ന്യൂഡൽഹി: ധനമന്ത്രി അരുൺ ജെയ്റ്റ്ലി ചികിത്സ കഴിഞ്ഞ് രണ്ടാഴ്ചക്കകം തിരിച്ചെത് താൻ ഇടയില്ലെന്നിരിക്കെ, ഇടക്കാല ബജറ്റ് അവതരണം കേന്ദ്ര സർക്കാറിന് പുതിയ തലവേദന യായി. തുടയിൽ അർബുദത്തിന് ചികിത്സ തേടിയാണ് ജെയ്റ്റ്ലി ഇപ്പോൾ ന്യൂയോർക്കിലുള ്ളത്.
മറ്റൊരാൾക്ക് ചുമതല നൽകി ബജറ്റ് അവതരിപ്പിക്കാൻ കഴിയും. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ജെയ്റ്റ്ലി വിധേയനായ ഘട്ടത്തിൽ പിയൂഷ് ഗോയലിനായിരുന്നു ധനവകുപ്പിെൻറ ചുമതല. എന്നാൽ, മോദി സർക്കാറിെൻറ അവസാന ബജറ്റാണ്.
കാർഷിക, വ്യാപാര മേഖലയിൽനിന്നും യുവജനങ്ങളിൽനിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിനുമുമ്പ് ‘സാന്ത്വന ചികിത്സ’ നടത്തേണ്ട സമയമാണ്. സർക്കാറിന് ദിശാബോധം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജെയ്റ്റ്ലിയുടെ അസാന്നിധ്യം ഇതിനിടയിൽ ഉന്നതതലത്തിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ജെയ്റ്റ്ലിയുടെ ശരീരം പുതിയ വൃക്ക സ്വീകരിച്ചു വരുന്നതേയുള്ളൂ. അതിവേഗം ശരീരത്തിൽ വ്യാപിക്കാൻ ഇടയുള്ള അർബുദരോഗം കണ്ടെത്തിയത് അതിനിടയിലാണ്.
വൃക്കമാറ്റത്തിനു പിന്നാലെ കീമോതെറപ്പി നടത്തുന്നത് പുതിയ വൃക്കക്ക് താങ്ങാൻ പറ്റിയെന്നു വരില്ല. ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ചാണ് ശസ്ത്രക്രിയ ഉടനടി നടത്താനാവുമോ എന്ന് ഡോക്ടർമാർ തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.