ന്യൂഡൽഹി: യശ്വന്ത് സിൻഹയെ ധനമന്ത്രിസ്ഥാനം ഏൽപിച്ച മുൻപ്രധാനമന്ത്രി വാജ്പേയിക്ക് ഒടുവിൽ അദ്ദേഹത്തെ നിർബന്ധപൂർവം പുറത്താക്കേണ്ട സാഹചര്യം ബി.ജെ.പി അഭിമുഖീകരിച്ചതാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ധനമന്ത്രിയെന്ന നിലയിലുള്ള യശ്വന്ത് സിൻഹയുടെ പ്രവർത്തനം വിനാശകരമായിരുന്നു.
അദ്ദേഹം ധനമന്ത്രിയായിരുന്ന 2000-2003 കാലം ഉദാരീകരണ ഇന്ത്യയിലെ ഏറ്റവും മോശം വർഷങ്ങളാണ്.
വാജ്പേയി നിർബന്ധപൂർവം അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. മുൻധനമന്ത്രിയെന്ന ആഡംബരമൊന്നും തനിക്കില്ല. ലേഖനമെഴുതുന്ന മുൻധനമന്ത്രിയെന്ന പദവിയും തനിക്കില്ല. അതുകൊണ്ട് നയപരമായ മരവിപ്പ് സൗകര്യപൂർവം മറക്കാം. 1991ലെ കരുതൽ ശേഖരത്തകർച്ച ഒാർക്കാതിരിക്കാം. കളംമാറി തോന്നുന്ന വിശദീകരണങ്ങൾ നൽകാം. വ്യക്തികളെക്കുറിച്ച് സംസാരിച്ച് വിഷയങ്ങൾ മറികടക്കാൻ എളുപ്പമാണ്.
സാമ്പത്തികപ്രതിസന്ധി രൂക്ഷമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും അതിരൂക്ഷമായി വിമര്‍ശിച്ച യശ്വന്ത് സിൻഹക്ക് മറുപടി പറയുകയായിരുന്നു ജെയ്റ്റ്ലി.
സമ്പദ്വ്യവസ്ഥ കൂപ്പുകുത്തിയെന്ന് പറഞ്ഞുകളയരുതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.