പുണെ: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷൻ (യു.ജി.സി) മുൻ അധ്യക്ഷനുമായ അരുൺ നിഗവേക്കർ അന്തരിച്ചു. 79കാരനായ നിഗവേക്കർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നും വെള്ളിയാഴ്ച വീട്ടിൽ വെച്ചായിരുന്നു അന്ത്യമെന്നും ബന്ധുക്കൾ പറഞ്ഞു.
വിദ്യാഭ്യാസ- ഭൗതിക ശാസ്ത്ര രംഗത്ത് ഏറെ ശ്രദ്ധേയനായ അദ്ദേഹം 2000-2005 കാലയളവിൽ യു.ജി.സി അധ്യക്ഷനായിരുന്നു. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ (നാക്) സ്ഥാപിക്കുന്നതിൽ ശ്രദ്ധേയ പങ്കുവഹിച്ച നിഗവേക്കർ 'നാകി'െൻറ സ്ഥാപക ഡയറക്ടറുമായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ നക്ഷത്രത്തെയാണ് നിഗവേക്കറുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.