ജാതിവിരുദ്ധ ആക്റ്റിവിസ്റ്റും ഡൽഹി സർവകലാശാല പ്രൊഫസറും മലയാളിയുമായ ഹാനിബാബുവിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത് കേന്ദ്രസർക്കാറിെൻറ ഭീതി കാരണമാണെന്ന് എഴുത്തുകാരി അരുന്ധതി റോയി. ജാതിവിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാസിസത്തിന് ബദലാകുമെന്ന തിരിച്ചറിവ് സർക്കാറിന് ഉണ്ടായതിെൻറ തെളിവാണ് തുടർച്ചയായി നടക്കുന്ന അറസ്റ്റുകളെന്നും അവർ ചൂണ്ടികാട്ടി.
പ്രസ്താവനയുടെ പൂർണരൂപം:
ജാതിവിരുദ്ധ ആക്റ്റിവിസ്റ്റും ഡൽഹി സർവകലാശാല പ്രൊഫസറുമായ ഹാനിബാബുവിെൻറ അറസ്റ്റ് ഭീമ കൊറോഗ് കേസിൽ എൻ.െഎ.എ നടത്തിവരുന്ന അറസ്റ്റ് പരമ്പരകളിൽ ഏറ്റവും പുതിയതാണ്. ഇൗ കേസിൽ ആക്റ്റിവിസ്റ്റുകളുടെയും അക്കാദമീഷ്യൻമാരുടെയും അഭിഭാഷകരുടെയും അറസ്റ്റുകൾ ഇൗ സർക്കാരിെൻറ നിലപാടുകളുടെ പ്രകടിതരൂപമാണ്. ഇൗ വ്യക്തികൾ പ്രതിനിധീകരിക്കുന്ന, ശക്തമായി ഉയർന്നുവരുന്ന മതേതര-ജാതി വിരുദ്ധ-മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം ഹിന്ദുഫാസിസത്തിന് വ്യക്തമായ ബദൽ ആഖ്യാനം നൽകുമെന്ന് ഭരണകൂടത്തിനറിയാം.
ഇൗ രാജ്യത്തെ പ്രതിസന്ധിയിലാക്കുകയും അതുവഴി ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങളുടെയും, വിരോധാഭാസമായി സ്വന്തം അണികളുടെയും കൂടി, ജീവിതത്തെ ഇരുളിലാഴ്ത്തുകയുംചെയ്ത ഹിന്ദു ഫാഷിസത്തിനും അതിെൻറ ഹിന്ദുദേശീയവാദ രാഷ്ട്രീയത്തിനും പുതിയ രാഷ്ട്രീയ ഉണർവുകൾ സാംസ്കാരികമായും സാമ്പത്തികപരമായും അതുപോലെ രാഷ്ട്രീയമായും വ്യക്തമായ ഭീഷണി ഉയർത്തുന്നതായും സർക്കാർ തിരിച്ചറിയുന്നതിെൻറ പ്രകടിത രൂപമാണ് ഇൗ അറസ്റ്റുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.