അരവിന്ദ് കെജ്രിവാൾ

കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രീംകോടതി വിധി പറയുന്നത് മാറ്റി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യ ഹരജി സുപ്രീംകോടതി വിധി പറയാതെ മാറ്റി. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കെജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി, ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്. വി. രാജു എന്നിവരുടെ വാദം കേട്ട ശേഷമാണ് ബെഞ്ച് തീരുമാനം മാറ്റിവെച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അന്വേഷണ ഏജൻസിക്ക് വേണ്ടി ഹാജരായി. കെജ്‌രിവാളിന് ജാമ്യംനല്‍കുന്നതിൽ ഇ.ഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായ എതിര്‍പ്പാണ് കോടതിയില്‍ ഉന്നയിച്ചത്. കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ജാമ്യം അനുവദിച്ചാല്‍ തന്നെ കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടുന്നതിന് നിയന്ത്രണമുണ്ടാകുമെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരിക്കും ജാമ്യം നല്‍കുകയെന്നും കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കൈകാര്യം ചെയ്യില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു.

അതേസമയം, അരവിന്ദ് കെജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി റോസ് അവന്യൂ കോടതി മേയ് 20 വരെ നീട്ടി. സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്‌രിവാളിന്‍റെ ജാമ്യഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

മാർച്ച് 21നാണ് കെജ്‌രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ആവർത്തിച്ച് സമൻസയച്ചിട്ടും ​കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ലെന്ന് കാണിച്ച് ഏപ്രിൽ ഒമ്പതിന് ഡൽഹി ഹൈകോടതി അറസ്റ്റ് ശരിവെച്ചു.

Tags:    
News Summary - Arvind Kejriwal fails to get immediate relief from Supreme Court in money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.