ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ ജയിലിലായ മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സി.ബി.ഐ സമൻസ്. ചോദ്യംചെയ്യുന്നതിന് ഞായറാഴ്ച രാവിലെ 11ന് ഹാജരാകാനാണ് നിർദേശം. മുഖ്യമന്ത്രിയെ സി.ബി.ഐ ചോദ്യം ചെയ്യുന്നത് അപൂർവതയാണ്.
കോഴ നൽകിയ ചില മദ്യവ്യാപാരികളെ വഴിവിട്ട് സഹായിക്കുന്ന വിധത്തിലാണ് 2021-22 വർഷത്തെ മദ്യനയം ഡൽഹി സർക്കാർ തയാറാക്കിയതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ലൈസൻസ് നൽകിയതിൽ അഴിമതിയുണ്ട്. ചിലരുടെ ലൈസൻസ് ഫീസ് കുറച്ചുകൊടുത്തു. ചിലരുടേത് ഒഴിവാക്കി. വഴിവിട്ട് ലൈസൻസ് കാലാവധി നീട്ടിക്കൊടുത്തു.
ഫെബ്രുവരി 26നാണ് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റുചെയ്തത്. ഡൽഹിയിൽ അറസ്റ്റിലായി രാജിവെക്കേണ്ടി വന്ന രണ്ടാമത്തെ മന്ത്രിയാണ് മനീഷ് സിസോദിയ. സത്യേന്ദ്ര ജെയിനാണ് ആദ്യം അറസ്റ്റിലായ മന്ത്രി. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ കെജ്രിവാളിനെ അറസ്റ്റുചെയ്യാനാണ് സി.ബി.ഐയുടെ പുറപ്പാടെന്ന് ‘ആപ്’ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.