പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ സർക്കാർ സുപ്രീംകോടതിയിൽ

ജയ്​പൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്​ഥാൻ സർക്കാർ സുപ്രീംകോടതിയിൽ. അശോക്​ ഗെഹ്​​േലാട്ട്​ മുഖ്യമ​ന്ത്രിയായ സംസ്ഥാനം ഭരിക്കുന്നത്​ കോൺഗ്രസാണ്​.

രാജ്യത്തി​​​െൻറ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കുന്നതിനായി പൗരത്വ ഭേദഗതി നിയമം പിൻവലിക്കണ​െമന്ന്​ സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടു രാജസ്ഥാൻ നിയമസഭ ജനുവരി 25ന്​ പ്രമേയം പാസാക്കിയിരുന്നു. നിയമം കുടിയേറ്റക്കാരെ മതത്തി​​​െൻറ പേരിൽ വേർതിരിച്ചു കാണുന്നതാണെന്നും ഭരണഘടനയുടെ മൂല്യത്തിനു നിരക്കാത്തതാണെന്നും പ്രമേയത്തിൽ രേഖപ്പെടുത്തിയിരുന്നു.

പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിൽ പലതവണ പ​ങ്കെടുത്ത അശോക്​ ഗെഹ്​ലോട്ട്​ സി.എ.എയും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന്​ നേരത്തേയും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Ashok Gehlot-led Rajasthan Govt Moves Supreme Court Against caa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.