ഗാന്ധിയും നെഹ്​റുവും ചവറുകളെന്ന്​ ബി.ജെ.പി എം.പി: അറസ്​റ്റ്​ ചെയ്യണമെന്ന്​ കോൺഗ്രസ്​

ഗുവാഹത്തി: മഹാത്​മാ ഗാന്ധിയെയും ജവഹൽലാൽ നെഹ്​റുവിനെയും അധിക്ഷേപിച്ച അസം ബി.ജെ.പി എം.പിയെ അറസ്​റ്റു ചെയ്യണമെന്ന്​ കോൺഗ്രസ്​. ബി.ജെ.പി എം.പിയായ ജോഹത്​ കാമാഖ്യ പ്രസാദ്​ തസയാണ്​ ​ഗാന്ധിയെയും നെഹ്​റുവിനെയും ചവറുകളെന്ന്​ അധിക്ഷേപ്പിച്ചത്​. ശനിയാഴ്​ച ശിവ്സാഗർ ജില്ലയിലെ സൊനാരിയിൽ നടന്ന പൊതുറാലിയിലാണ്​ ജോഹത്​ അധിക്ഷേപ പരാമർശം നടത്തിയത്​.

വർഷങ്ങളായി കോൺഗ്രസ്​ നെഹ്​റു–ഗാന്ധി ചവറുകളെ ജനങ്ങളുടെ മനസിലേക്ക്​ തള്ളിവിടുകയായിരുന്നുവെന്നും എന്നാൽ ഇന്ന്​ ആ തത്വശാസ്​ത്രത്തിന്​ സ്ഥാനമില്ലെന്നുമാണ്​ ജോഹത്​ പറഞ്ഞത്​. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍ വേദിയിൽ ഇരിക്കവെയാണ്​ ജോഹത്​ തസ രാഷ്​ട്രപിതാവിനെയും ആദ്യപ്രധാനമന്ത്രിയെയും അധിക്ഷേപിച്ച്​ സംസാരിച്ചത്​. 

ജോഹത്​ തസയെ അറസ്​റ്റുചെയ്യണമെന്നാവശ്യപ്പെട്ട്​ ഞായാറാഴ്​ച കോൺഗ്രസ്​ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന്​ ഗുവാഹത്തി പൊലീസ്​ സ്​റ്റേഷനിൽ എം.പിക്കെതിരെ എഫ്.​െഎ.ആർ രജിസ്​റ്റർ ചെയ്​തു. 
 

Tags:    
News Summary - Assam BJP MP Compares Nehru-Gandhi With Garbage, Congress Demands His Arrest- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.