ഗുഹാവത്തി: ഒഡീഷയിൽ ഭാര്യയുടെ മൃതദേഹവും ചുമന്ന് ഭർത്താവ് നടക്കുന്നതിെൻറ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ അസമിലും സമാനമായ സംഭവം. സ്വന്തം സഹോദരെൻറ മൃതദേഹം സൈക്കിളിൽ കെട്ടി നടക്കുന്ന യുവാവിെൻറ ചിത്രങ്ങളാണ് അസമിൽ നിന്ന് പുറത്ത് വന്നിരിക്കുന്നത്. അസം മുഖ്യമന്ത്രിയായ സർബാനന്ദ സോനോവാളിെൻറ മണ്ഡലത്തിലാണ് സംഭവം.
സ്വന്തം വീട്ടിലേക്ക് മോേട്ടാർ വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള പാത ഇല്ലാത്തതാണ് മൃതദേഹം സൈക്കിളിൽ കൊണ്ട് പോകാൻ കാരണം. പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത ആദ്യമായി പുറത്ത് വിട്ടത്. മാധ്യമങ്ങളിലെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സർബാന്ദ സോനോവാൾ ഉത്തരവിട്ടു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ലക്ഷ്മിപൂർ ജില്ലയിലെ ബാലിചാൻ ഗ്രാമത്തിലെ ഡിംപിൾ ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചയോടെ അദ്ദേഹത്തിെൻറ അസുഖം കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു. ശവശരീരം കൊണ്ട് പോകുന്നതിനായി ആശുപത്രി അധികൃതർ വാൻ നൽകാൻ തയാറായിരുന്നു. എന്നാൽ വാൻ ഡ്രൈവർ എത്തുന്നതിന് മുമ്പ് ദാസിെൻറ ബന്ധുക്കൾ മൃതദേഹവുമായി സ്വന്തം ഗ്രാമത്തിലേക്ക് പോവുകയായിരുവെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു. മരിച്ച ഡിംപിൾ ദാസിെൻറ വീട്ടിലേക്ക് വാഹനങ്ങളൊന്നും സഞ്ചരിക്കുന്ന റോഡ് സൗകര്യമില്ലായിരുന്നുവെന്ന് മജൂലി ഡെപ്യൂട്ടി പൊലീസ് കമീഷണർ പി.ജി.ജാ പറഞ്ഞു.
മൃതദേഹം സൈക്കിളിൽ ചുമന്ന് കൊണ്ടുപോകാനിടയായ സാഹചര്യത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ അസം മുഖ്യമന്ത്രി ആരോഗ്യ ഡയറക്ടറെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.