ദിസ്പൂർ: മാതാപിതാക്കളെ സന്തോഷിപ്പിക്കാനായി സർക്കാർ ജീവനക്കാർക്ക് രണ്ടു ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് അസമിലെ ഹിമന്ത ബിശ്വാസ് സർക്കാർ. നവംബർ ആറ്, എട്ട് തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിച്ചുകൊണ്ട് ഉത്തരവും പുറത്തിറക്കി. ഈ ദിവസങ്ങളിൽ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കണമെന്നാണ് നിർദേശം.
അവധി സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫിസ് എക്സിൽ പങ്കുവെച്ചു. അതേസമയം മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത സർക്കാർ ജീവനക്കാർക്ക് അവധി ലഭിക്കില്ല. വൃദ്ധരായ മാതാപിതാക്കൾക്കും/ഭർത്താവന്റെ അല്ലെങ്കിൽ ഭാര്യയുടെ മാതാപിതാക്കൾക്കും ഒപ്പം സമയം ചെലവഴിക്കാനും അവരെ സംരക്ഷിക്കാനുമാണ് അവധി അനുവദിച്ചിരിക്കുന്നതെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. 'മാതാപിതാക്കളുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ്. ഒരു മാതൃകാപൗരൻ തന്റെ മാതാപിതാക്കളുടെ സംരക്ഷണം ഉത്തരവാദിത്തത്തോടെ നിറവേറ്റും.'-അസം മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.