ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ പ്രമേയം പാസാക്കി അസം; ചർച്ചക്ക് മുമ്പ് സഭയിൽ പ്രദർശിപ്പിക്കണമെന്ന് പ്രതിപക്ഷം

ഗുവാഹത്തി: 2002ലെ ഗുജറാത്ത് മുസ്‍ലിം വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്‍ററി 'ഇന്ത്യ, ദി മോദി ​ക്വസ്റ്റ്യനെ’തിരെ പ്രമേയം പാസാക്കി അസം നിയമസഭ. പ്രമേയം ചർച്ച ചെയ്യുന്നതിന് മുമ്പ് സഭയിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിയതോടെ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. ഇതിനുശേഷമാണ് പ്രമേയം പാസാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യൻ നീതിന്യായവ്യവസ്ഥയേയും ബി.ബി.സി അപകീർത്തിപ്പെടുത്തിയെന്നും ചാനലിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പ്രമേ‍യത്തിൽ ആവശ്യപ്പെട്ടു. ഡോക്യുമെന്‍ററി പുറത്തിറങ്ങി 60ദിവസത്തിന് ശേഷമാണ് പ്രമേയം പാസാക്കിയത്.

ബി.ബി.സി ഡോക്യുമെന്‍ററി ഇന്ത്യയുടെ നിയമവ്യവസ്ഥയേയും ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ നിയമസാധുതയേയും ചോദ്യം ചെയ്യുന്നതായി പ്രമേയം അവതരിപ്പിച്ച ബി.ജെ.പി എം.എൽ.എ ഭൂബോൺ പെഗു പറഞ്ഞു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയാണ് ബി.ബി.സി ഡോക്യൂമെന്‍ററി ചോദ്യം ചെയ്തിരിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ആരോപിച്ചു. നേരത്തെ ഗുജറാത്തും മധ്യപ്രദേശും ബി.ബി.സി ഡോക്യുമെന്‍ററിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. 

Tags:    
News Summary - Assam House passes resolution against BBC documentary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.