ഗുവാഹതി: അസമിലെ കർബി അങ്ക്ലോങ് ജില്ലയിൽ രണ്ടു പേരെ ജനക്കൂട്ടം അടിച്ചുകൊന്ന സംഭവത്തിൽ 16 പേർ അറസ്റ്റിൽ. മേഖലയിൽ സമൂഹമാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പടരുന്നത് നിരീക്ഷിക്കാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അസമിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എത്തിയിട്ടുണ്ടെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ആളും പിടിയിലായിട്ടുണ്ട്. ഇത്തരം വ്യാജ വിവരങ്ങൾക്ക് പിന്നാലെ പോകരുതെന്ന് ഡി.ജി.പി കുലാധർ സായ്കിയ ജനങ്ങളോട് അഭ്യർഥിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച കൊല നടന്നത്.
മുംബൈയിൽ ജോലിചെയ്തിരുന്ന സൗണ്ട് എൻജിനീയർ നിലോൽപൽ ദാസ് (29), സുഹൃത്ത് അഭിജിത് നാഥ് (30) എന്നിവർ പിക്നിക് കഴിഞ്ഞ് മടങ്ങവെ ഇവരുടെ കാർ തടഞ്ഞ് ഒരു സംഘമാളുകൾ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇരുവരെയും പിന്നീട് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ മരിച്ചു.
അക്രമം നടക്കുന്നതിനിടെ, തങ്ങൾ പുറത്തുനിന്നുള്ളവരല്ലെന്നും അസം സ്വദേശികളാണെന്നും അവർ കേണുപറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.