ഗുവാഹത്തി: അസമിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. തേയില തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായിരുന്ന രുപ്ജ്യോതി കുർമി ജൂണിക്ക് പിന്നാലെ ഉത്തര അസമിൽ നിന്നുള്ള യുവ നേതാവും എം.എൽ.എയുമായ സുശാന്ത ബോർഗോഹെയ്ൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. പാർട്ടിയുടെ നിലവിലെ സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയ അദ്ദേഹം ഇന്ന് ബി.ജെ.പിയിൽ ചേരും. തോവ്രയിൽ നിന്നുള്ള എം.എൽ.എയാണ് സുശാന്ത.
എം.എൽ.എ സ്ഥാനം രാജിവെച്ച സുശാന്തയുടെ രാജിക്കത്ത് സ്പീക്കർ സ്വീകരിച്ചു. അസമിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ രണ്ടാമത്തെ എം.എൽ.എയാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നത്. നേരത്തെ ദീർഘകാലം കോൺഗ്രസ് നിയമസഭ സാമാജികനും തേയില തോട്ടം തൊഴിലാളി വിഭാഗത്തിൽ നിന്നുള്ള നേതാവുമായിരുന്ന രുപ്ജ്യോതി കുർമി ജൂണിൽ പാർട്ടി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കുശാൽ ദോവാരിയെ 2049 വോട്ടിനാണ് സുശാന്ത തോൽപിച്ചത്. 126 അംഗ അസം നിയമസഭയിൽ കോൺഗ്രസ് 29 സീറ്റുകൾ വിജയിച്ചിരുന്നു. എന്നാൽ സുശാന്ത കുടി രാജിവെച്ചതോടെ അംഗ സംഖ്യ 27 ആയി ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.