ഫേസ്ബുക്കില്‍ തത്സമയ പ്രസംഗം; എം.എല്‍.എക്ക് സസ്പെന്‍ഷന്‍

ഫേസ്ബുക്കില്‍ തത്സമയ പ്രസംഗം; എം.എല്‍.എക്ക് സസ്പെന്‍ഷന്‍


ഗുവാഹതി: നിയമസഭ മന്ദിരത്തിനകത്ത് ഫേസ്ബുക്കില്‍ തത്സമയ പ്രസംഗം നടത്തിയതിന് അസമിലെ എ.ഐ.യു.ഡി.എഫ് എം.എല്‍.എ അമീനുല്‍ ഇസ്ലാമിനെ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി സസ്പെന്‍ഡ ് ചെയ്തു. ഈ മാസം എട്ട് വരെയാണ് സസ്പെന്‍ഷന്‍. ഇസ്ലാമിനെ സഭയില്‍നിന്ന് പ്രത്യേക കാലയളവിലേക്ക് മാറ്റിനിര്‍ത്താന്‍ എത്തിക്സ് കമ്മിറ്റി നിര്‍ദേശിക്കുകയായിരുന്നു. ഈ മാസം മൂന്നിനാണ് സംഭവം. ഇസ്ലാം തനിക്ക് മാപ്പപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഗൗരവമുള്ള വിഷയമായതിനാലാണ് നടപടിയെന്ന് ഗോസ്വാമി കൂട്ടിച്ചേര്‍ത്തു. താന്‍ തെറ്റു ചെയ്തതായും വിധി അംഗീകരിച്ചതായും ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജനങ്ങള്‍ അതറിയേണ്ടതുണ്ടെന്നും ഇസ്ലാം പറഞ്ഞു.


 

Tags:    
News Summary - Assam MLA suspended for telecasting speech on Facebook Live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.