ഇസ്‍ലാം വിരുദ്ധ പരാമർശം: ശ്രീലങ്കയിൽ സന്യാസിക്ക് ഒമ്പത് മാസം തടവ്

കൊളംബോ: ശ്രീലങ്കയിൽ ഇസ്‍ലാം വിരുദ്ധ പരാമർശം നടത്തിയ സന്യാസിക്ക് ഒമ്പത് മാസം തടവ്. ഇസ്‍ലാമിനെതിരായ നടത്തിയ പരാമർശങ്ങളിലാണ് നടപടി. ഇസ്‍ലാമിനെതിരെ മോശം പരാമർശം നടത്തുകയും മതവിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് സന്യാസി ഗണാസരക്കെതിരെ ശിക്ഷ വിധിച്ചത്.

ഇത് രണ്ടാം തവണയാണ് മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പരാമർശത്തിന് സന്യാസിക്കെതിരെ നടപടിയെടുക്കുന്നത്. 2016ൽ നടന്ന മീഡിയ കോൺഫറൻസിനിടെയാണ് സന്യാസി വിദ്വേഷ പരാമർശം നടത്തിയത്. തടവ് ശിക്ഷക്ക് പുറമേ സന്യാസി പിഴയും ഒടുക്കേണ്ടി വരും.

ഇതിന് പുറമേ കൊളംബോ മജിസ്ട്രേറ്റ് കോടതി ഇയാൾക്ക് 1500 ശ്രീലങ്കൻ റുപ്പിയ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.

നിരവധി തവണ വിവാദത്തിലായ സന്യാസിനിയാണ് ഗണാസര. മുൻ പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ അടുത്ത അനുയായിയായിരുന്ന അദ്ദേഹം മതപരമായ വൈവിധ്യം സംരക്ഷിക്കുന്നതിന് വേണ്ടി ശ്രീലങ്കയിലുണ്ടായിരുന്ന നിയമത്തിൽ മാറ്റം വരുത്തുന്നതിനുള്ള സമിതിയുടെ തലവനായിരുന്നു.

നിയമത്തിൽ മാറ്റം വരുത്താനുള്ള സമിതിയുടെ തലവനായ ഗണാസരയെ നിയമിച്ചത് വലിയ പ്ര​തിഷേധങ്ങൾക്കും കാരണമായിരുന്നു. മ്യാൻമറിൽ നിന്നുള്ള സന്യാസി വിരാത്തുവുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ശ്രീലങ്കയിൽ മുസ്‍ലിംകൾക്കെതിരായ അക്രമങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് വിരാമുത്തുവായിരുന്നു.

Tags:    
News Summary - Sri Lankan monk sentenced to 9 months for anti-Islam remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.