ന്യൂഡൽഹി: അസമിൽ ദേശീയ പൗരത്വപ്പട്ടികയിൽ നിന്ന് 40 ലക്ഷം പേരെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രംഗത്ത്. ഈ വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എം.പി അധിർ രഞ്ജൻ ചൗധരിയാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസും സമാന വിഷയത്തിൽ നോട്ടീസ് നൽകിയിട്ടുണ്ട്.
ദേശീയ പൗരത്വപ്പട്ടികയിൽ നിന്ന് 40 ലക്ഷം അസം സ്വദേശികൾ ഒഴിവാക്കപ്പെട്ട സംഭവം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കാൻ കോൺഗ്രസ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഗൗരവമേറിയ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ തന്നെ എതിർവാദവുമായി ബി.െജ.പി രംഗത്തുണ്ട്. അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിന്‍റെ വിഡിയോ ബി.ജെ.പി ട്വിറ്ററിലൂടെ വീണ്ടും പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.