ന്യൂഡൽഹി: അസം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി ചെലവഴിച്ചത് 252 കോടി രൂപ. ഇതിൽ 60 ശതമാനവും ചെലവഴിച്ചത് ബംഗാളിൽ. തെരഞ്ഞെടുപ്പ് കമീഷന് പാർട്ടി സമർപ്പിച്ച കണക്കിലാണ് ഈ വിവരം. ബംഗാൾ-151 കോടി, അസം- 43.81കോടി, തമിഴ്നാട്-22.97 കോടി, കേരളം -29.24 കോടി, പുതുച്ചേരി- 4.79 കോടി എന്നിങ്ങനെയാണ് ചെലവാക്കിയത്.
23 കോടിക്കടുത്ത് ചെലവഴിച്ച തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കിട്ടിയത് 2.6 ശതമാനം വോട്ടാണ്. അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തിൽനിന്ന് ഡി.എം.കെ അവിടെ ഭരണം പിടിക്കുകയും ചെയ്തു. അസമിൽ ബി.ജെ.പി അധികാരത്തിലേറിയപ്പോൾ ബംഗാളിൽ തൃണമൂലിനോട് അടിയറവ് പറഞ്ഞു.
പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ്-ബി.ജെ.പി സഖ്യത്തിനാണ് ഭരണം. അതേസമയം, തൃണമൂൽ കോൺഗ്രസ് ബംഗാളിൽ ചെലവഴിച്ചത് 154.28 കോടി രൂപയാണെന്ന് നേരത്തെ അവർ സമർപ്പിച്ച കണക്കിൽ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി അവിടെ ചെലവഴിച്ചതിനേക്കാൾ ഉയർന്ന തുകയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.