അപേക്ഷ തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ പ്രോസിക്യൂട്ടർ അറസ്റ്റിൽ

അഡ്വ. ഗണപതി വസന്ത് നായക്

അപേക്ഷ തയ്യാറാക്കാൻ കൈക്കൂലി വാങ്ങിയ പ്രോസിക്യൂട്ടർ അറസ്റ്റിൽ

മംഗളൂരു: മണൽ കടത്ത് വാഹനം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തയ്യാറാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ അസി.പബ്ലിക് പ്രോസിക്യൂട്ടറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. ഗണപതി വസന്ത് നായക്കാണ് പിടിയിലായത്. 3000 രൂപയാണ് ഇയാൾ കൈപ്പറ്റിയത്.

അസി. പബ്ലിക് പ്രോസിക്യൂട്ടർ പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ ഉഡുപ്പി ലോകായുക്ത പൊലീസിനെ സമീപിക്കുകയായിരുന്നു. ഉഡുപ്പി ജില്ല കോടതിയിലെ നായക്കിന്റെ ഓഫിസ് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ തുക സ്വീകരിക്കുന്നതിനിടെ കൈയോടെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

ദക്ഷിണ കന്നടയുടെ ചുമതലയുള്ള ലോകായുക്ത പൊലീസ് സൂപ്രണ്ട് കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഡെപ്യൂട്ടി എസ്.പി. മഞ്ജുനാഥ്, ഇൻസ്പെക്ടർ എം.എൻ. രാജേന്ദ്ര നായക്, അസി. സബ് ഇൻസ്പെക്ടർ നാഗേഷ്, ഉദ്യോഗസ്ഥരായ നാഗരാജ്, സതീഷ് ഹന്ദാഡി, രോഹിത്, മല്ലിക, പുഷ്പവതി, രവീന്ദ്ര, രമേഷ്, അബ്ദുൽ ജലാൽ, പ്രസന്ന, രാഘവേന്ദ്ര ഹോസ്‌കോട്ട്, സുധീർ, സതീഷ് ആചാര്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Assistant public prosecutor held for taking bribe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.