വഖഫ് ബിൽ രാജ്യ സഭയിലും പാസാക്കി; ലഭിച്ചത് 128 അനുകൂല വോട്ടുകൾ; ചർച്ചയിൽ പതറി സർക്കാർ

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ൽ​ക്ക​ത്ത​യി​ൽ ന​ട​ത്തി​യ പ്ര​ക​ട​നം

വഖഫ് ബിൽ രാജ്യ സഭയിലും പാസാക്കി; ലഭിച്ചത് 128 അനുകൂല വോട്ടുകൾ; ചർച്ചയിൽ പതറി സർക്കാർ

ന്യൂ​ഡ​ൽ​ഹി: ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയും കടന്നു. 11 മണിക്കൂറിലേറെ നീണ്ട ചർച്ചക്കൊടുവിലാണ് ബിൽ പാസാക്കിയത്. ബില്ലിന് അനുകൂലമായി 128 വോട്ടും പ്രതികൂലമായി 95 വോട്ടും ലഭിച്ചു.പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതികൾവോട്ടിനിട്ട് തള്ളി. എൻ.സി.പി നേതാവ് ശരത് പവാർ, ജെ.എം.എം നേതാക്കളായ ഷിബു സോറൻ, മഹുവ മാജ, ആംആദ്മി പാർട്ടി നേതാവ് ഹർഭജൻ സിങ് , തൃണമൂൽ കോൺ​ഗ്രസിലെ സു​ബ്രതോ ബക്ഷി എന്നിവർ സഭയിൽ ഹാജരായിരുന്നില്ല. ബിജു ജനത ദൾ എം.പി സസ്മീത് പത്ര ഭേദഗതിയിൽ സർക്കാറിന് അനുകൂലമായി വോട്ടുചെയ്തു. ചർച്ചക്ക് ശേഷം വെള്ളിയാഴ്ച പുലർച്ച 1.10 ഓടെയാണ് ​േവാട്ടെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചത്.

ക​പി​ൽ സി​ബ​ൽ, അ​ഭി​ഷേ​ക് മ​നു സി​ങ്‍വി തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ​രാ​യ സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ർ വി​വാ​ദ ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​​ൾ ഇ​ഴ​കീ​റി​യ​തോ​ടെ രാ​ജ്യ​സ​ഭ​യി​ൽ നടന്ന ചൂടേറിയ ചർച്ചയിൽ സ​ർ​ക്കാ​ർ പ​ത​റി. നി​യ​മ​വി​ദ​ഗ്ധ​ർ​ക്കു​മു​ന്നി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ന്യൂ​ന​പ​ക്ഷ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും ആ​രോ​ഗ്യ മ​ന്ത്രി ജെ.​പി. ന​ഡ്ഡ​യും ന​ട​ത്തി​യ പ്ര​തി​രോ​ധം ദു​ർ​ബ​ല​മാ​യി. ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​ഞ്ജ​യ് സി​ങ്, ആ​ർ.​​ജെ.​ഡി നേ​താ​വ് സ​ഞ്ജ​യ് ഝാ, ​കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി​യും ജെ.​പി.​സി അം​ഗ​വു​മാ​യ സ​യ്യി​ദ് ന​സീ​ർ ഹു​സൈ​ൻ, സി.​പി.​എമ്മിലെ ജോ​ൺ ബ്രി​ട്ടാ​സ് തു​ട​ങ്ങി​യ​വ​ർ കൂ​ടി രംഗത്തെത്തിയതോടെ ഭ​ര​ണ​പ​ക്ഷം പ്ര​കോ​പി​ത​രാ​യി. ചർച്ച നി​ര​വ​ധി ത​വ​ണ ബ​ഹ​ള​ത്തി​ല​ും കലാശിച്ചു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടു​മ​ണി​ക്ക് ലോ​ക്സ​ഭ 288-232 എ​ന്ന നി​ല​യി​ൽ പാ​സാ​ക്കി​യ ബി​ൽ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​താ​യി രാ​വി​ലെ 11 മ​ണി​ക്ക് സ​ഭ ചേ​ർ​ന്ന​പ്പോ​ൾ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ അ​റി​യി​ച്ചു. ബി​ല്ലി​ൽ ഭേ​ദ​ഗ​തി​ക​ൾ നി​ർ​ദേ​ശി​ക്കാ​നു​ള്ള സ​മ​യം അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ബി​ൽ വ്യാ​ഴാ​ഴ്ച പാ​സാ​ക്കി വെ​ള്ളി​യാ​ഴ്ച ബ​ജ​റ്റ് സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള​തി​നാ​ൽ ചെ​യ​ർ​മാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

വ​ഖ​ഫ് സ്വ​ത്ത് ദൈ​വ​ത്തി​നു​ള്ള​താ​ണെ​ന്നു​പോ​ലും അ​റി​യാ​തെ​യാ​ണ് അ​ത് ട്ര​സ്റ്റ് സ്വ​ത്തു​പോ​ലെ കൈ​കാ​ര്യം ചെ​യ്യാ​മെ​ന്ന് കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​യു​ന്ന​തെ​ന്ന് ക​പി​ൽ സി​ബ​ൽ പറഞ്ഞു. വ​ഖ​ഫ് സ്വ​ത്ത് മ​ത​സ്വ​ത്ത​ല്ലെ​ന്നും ട്ര​സ്റ്റ് സ്വ​ത്ത് ​പോ​ലെ രാ​ജ്യ​ത്തി​ന്റെ സ്വ​ത്താ​ണെ​ന്നും റി​ജി​ജു​വും അ​മി​ത് ഷാ​യും ലോ​ക്സ​ഭ​യി​ൽ ന​ട​ത്തി​യ വാ​ദ​മാ​ണ് സി​ബ​ൽ പൊ​ളി​ച്ച​ത്. ഹി​ന്ദു എ​ൻ​ഡോ​വ്മെ​ന്റ് നി​യ​മ​ത്തി​ൽ ക​വി​ഞ്ഞൊ​രു വ്യ​വ​സ്ഥ​യും നി​ല​വി​ലു​ള്ള വ​ഖ​ഫ് നി​യ​മ​ത്തി​ലി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സി​ബ​ലും സി​ങ്‍വി​യും നി​ല​വി​ലു​ള്ള വ​ഖ​ഫ് നി​യ​മം രാ​ജ്യ​ത്തെ മ​റ്റൊ​രു നി​യ​മ​വും ബാ​ധ​ക​മാ​കാ​ത്ത കി​രാ​ത​നി​യ​മ​മാ​ണെ​ന്ന സ​ർ​ക്കാ​ർ വാ​ദം പൊ​ളി​ച്ചു.

Tags:    
News Summary - Waqf Bill passed in Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.