ന്യൂഡൽഹി: ഛത്തിസ്ഗഢിൽ മതം മാറാൻ വിസമ്മതിച്ച മൂന്നു ക്രിസ്ത്യൻ കുടുംബങ്ങളെ ഹിന്ദു ത്വവാദികൾ ആക്രമിച്ചതായി പരാതി. വീടുകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്ത അ ക്രമിസംഘം ഈ കുടുംബങ്ങളെ പ്രദേശത്തുനിന്നും ആട്ടിയോടിച്ചു. സംഭവത്തിൽ കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചത് വിവാദമായി. സുക്മ ജില്ലയിലെ ബോദിഗുഡ ഗ്രാമത്തിൽ മേയ് 23ന് നടന്ന സംഭവം ദിവസങ്ങൾ കഴിഞ്ഞാണ് പുറംലോകമറിഞ്ഞത്.
ക്രിസ്തുമതത്തിൽനിന്ന് ഹിന്ദുമതത്തിലേക്ക് മാറാനുള്ള നിർദേശം അവഗണിച്ചതിനെ തുടർന്ന് മുന്നൂറോളം പേരടങ്ങുന്ന സംഘം വീടുകളിലെത്തി അക്രമം നടത്തുകയായിരുന്നു. വീടുകളുടെ മേൽക്കൂരയടക്കം പൊളിച്ചുമാറ്റിയ ശേഷം കുടുംബനാഥന്മാരായ സരിയാം ഇർമ, ഉർമ ദേത്ത, പദാം സുപ എന്നിവരോട് ഗ്രാമം വിട്ടുപോകാൻ കൽപിക്കുകയും ചെയ്തു. ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.
സംഭവമറിഞ്ഞ് സോൻ സിങ് ഝാലി എന്ന അഭിഭാഷകൻ ഈ കുടുംബങ്ങളെ പൊലീസിൽ പരാതി നൽകാൻ സഹായിെച്ചങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് വിസമ്മതിച്ചു. ഇത് ഒത്തുതീർപ്പാക്കാനായിരുന്നു അവരുടെ നിർദേശം. തുടർന്ന് ജില്ല മജിസ്ട്രേറ്റിനെ സമീപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.