ബാബരി: പുനരവലോകന ഹരജി നൽകുന്നതിൽ കാര്യമില്ല -രാംദേവ്

ന്യൂഡൽഹി: അയോധ്യ കേസിലെ സുപ്രിംകോടതി വിധി ഏകകണ്ഠമാണെന്നും ഇനി പുനരവലോകന ഹരജി നൽകുന്നതിൽ അർത്ഥമില്ലെന്നും യോ ഗാ ഗുരു ബാബാ രാംദേവ്. മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം പള്ളി നിർമാണത്തിനായി നൽകുമെന്ന വിധിയെ സ്വാഗതം ചെയ്ത രാംദ േവ് പള്ളി നിർമാണത്തിന് ഹിന്ദുക്കളും സഹായിക്കണമെന്ന് ആഹാന്വം ചെയ്തു.

ഇത് ചരിത്രപരമായ വിധി ആണ്. ഒരു മഹത്തായ രാമക്ഷേത്രം നിർമ്മിക്കും. മുസ്ലീങ്ങൾക്ക് ഭൂമി അനുവദിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്. പള്ളി നിർമാണത്തിൽ ഹിന്ദു സഹോദരന്മാർ സഹായിക്കണമെന്നും അതുപോലെ ക്ഷേത്ര നിർമാണത്തിൽ മുസ്ലിം സഹോദരങ്ങളും സഹകരിക്കണമെന്നും രാംദേവ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ മന്ദിർ-മസ്ജിദ് ചർച്ച അവസാനിപ്പിക്കേണ്ട സമയമാണിതെന്നും യോഗ ഗുരു പറഞ്ഞു.

മുസ്ലീംകളുടെ വികാരത്തെ പരമോന്നത കോടതി മാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള ആഘോഷങ്ങളിൽ നിന്ന് ഇരുവിഭാഗവും വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Tags:    
News Summary - Ayodhya verdict unanimous, no point of review petition: Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.