ന്യൂഡൽഹി: രാജ്യത്ത് ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി. ജനറൽ സർജറികൾ, ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോ, ദന്തശസ്ക്രിയ തുടങ്ങിയവ നടത്താനാണ് അനുമതി.
ബിരുദാനന്തര ബിരുദ വിദ്യർഥികൾക്ക് ഇവ പ്രാക്ടീസ് ചെയ്യാനാകും. ഇതിനായി 2016ലെ മെഡിസിൻ സെൻട്രൽ കൗൺസിൽ റെഗുലേഷൻസ് ഭേദഗതി ചെയ്തു. ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ കരിക്കുലത്തിൽ ശല്യ (ജനറൽ സർജറി), ശാലക്യ (ചെവി, മൂക്ക്, തൊണ്ട) തുടങ്ങിയവ ഉൾപ്പെടുത്തും. ശാസ്ത്രകിയയുടെ എം.എസ് ശല്യ തന്ത്ര, എം.എസ് ആയുർവേദ ശാലക്യതന്ത്ര തുടങ്ങിയവയിൽ രണ്ടു സ്ട്രീമുകളിൽ പരിശീലനം നൽകും. സ്പെഷലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകുക.
അതേസമയം കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തി. ആധുനിക വൈദ്യശാസ്ത്രത്തെ പരമ്പരാഗത ചികിത്സ രീതികളായ ആയുർവേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപതി തുടങ്ങിയവയുമായി കൂട്ടിക്കെട്ടരുതെന്ന് ഐ.എം.എ പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച ഐ.എം.എ, തീരുമാനത്തെ ദുരന്തത്തിെൻറ കോക്ടെയിൽ എന്നുവിളിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.