ന്യൂഡൽഹി: യോഗ ഗുരു രാംദേവിനെതിരെ ആരോപണങ്ങളുമായി പുറത്തിറങ്ങിയ വിഡിയോ നീക്കം ചെയ്യണമെന്ന് ഫേസ്ബുക്ക്, ഗൂഗ്ൾ, ട്വിറ്റർ, യുട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് ഡൽഹി ഹൈകോടതി നിർദേശം നൽകി. വിഡിയോയുടെ ലിങ്കുകൾ നീക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യണമെന്നാണ് നിർദേശം. 72 മണിക്കൂറിനകം വിധി നടപ്പാക്കണം.
കഴിഞ്ഞവർഷം പ്രിയങ്ക പഥക് നരേൻ എഴുതി പ്രസിദ്ധീകരിച്ച ‘ഗോഡ്മാൻ ഫ്രം ടൈകൂൺ’ (വ്യവസായിയിൽനിന്ന് ആൾദൈവത്തിലേക്ക്) എന്ന പുസ്തകത്തിലെ വിവാദ പരാമർശങ്ങളുള്ളതിനാലാണ് കോടതി വിഡിയോ നീക്കംെചയ്യാൻ ഉത്തരവിട്ടത്.
രാംദേവിെൻറ പരാതിയെ തുടർന്ന് 2018 സെപ്റ്റംബർ 29ന് േകാടതി ഉത്തവനുസരിച്ച് പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. ഇത്തരത്തിൽ നീക്കം ചെയ്ത പരാമർശങ്ങളാണ് ഇപ്പോൾ വിഡിയോ രൂപത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ മുതിർന്ന അഭിഭാഷകൻ രാജീവ് നയാർ മുഖേന രാംദേവ് സമർപ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.