അയോധ്യ: ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് ദൃക്സാക്ഷിയായ കൃപ ശങ്കർ പാണ്ഡെ എന്ന മാധ്യമപ്രവർത്തകെൻറ മനസ്സിൽനിന്ന് കാൽനൂറ്റാണ്ട് പിന്നിടുേമ്പാഴും ആ കാഴ്ച മായുന്നില്ല. ആദ്യം പള്ളിയുടെ താഴികക്കുടങ്ങളും തുടർന്ന് ഒാരോ കല്ലും ഇളക്കിയെടുത്ത ജനക്കൂട്ടം ഉന്മാദനൃത്തം ചവിട്ടിയതിനെ കുറിച്ച് വിവരിക്കുേമ്പാൾ അദ്ദേഹം വികാരഭരിതനായി. ഇപ്പോൾ 68 വയസ്സുള്ള പാണ്ഡെ 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് 10 മിനിറ്റ്മുമ്പ് അതിനകത്തുണ്ടായിരുന്നു. ‘നവജീവൻ’, ‘ഖൗമീ ആവാസ്’ എന്നീ പ്രസിദ്ധീകരണങ്ങളുടെ പ്രത്യേക ലേഖകനായിരുന്ന പാണ്ഡെയുടെ ഒാർമകളിലൂടെ: ‘‘ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കർസേവകർ അയോധ്യയിലെത്തി തമ്പടിച്ചതോടെ ഏതുനിമിഷവും ബാബരി മസ്ജിദ് തകർക്കപ്പെടുമെന്ന് ഉറപ്പായി. ഡിസംബർ ആറിന് പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് കർസേവകർ പ്രവേശിച്ചു. ഇതോടെ ഞാൻ പള്ളിക്കകത്ത് കയറി. പിന്നീട് പുറത്തിറങ്ങി 10 മിനിറ്റ് കഴിഞ്ഞതോടെ പള്ളി തകർക്കാൻ തുടങ്ങി. ഇൗ സമയം ഏതാണ്ട് 50 മീറ്റർ ദൂരത്തിലാണ് ഞാനുണ്ടായിരുന്നത്’’.
‘‘സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ അന്നത്തെ ജില്ല മജിസ്ട്രേറ്റ് രവീന്ദ്രകുമാർ ശ്രീവാസ്തവ, സുരക്ഷ കണക്കിലെടുത്ത് അവിടെനിന്ന് പോകാൻ എന്നോട് ആവശ്യപ്പെട്ടു. ഡിസംബർ ആറിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഞാൻ ബാബരി മസ്ജിദ് നിലനിന്ന ഭാഗത്തുണ്ടായിരുന്നു. ഉച്ച 12നും ഒരുമണിക്കും ഇടയിലാണ് പള്ളി തകർക്കപ്പെട്ടത്. പള്ളിയുടെ കല്ലുകൾ ഇളക്കിയെടുത്ത് കർസേവകർ ആഹ്ലാദനൃത്തം ചവിട്ടിയത് എന്നെ അത്ഭുതപ്പെടുത്തി. സ്വർണക്കല്ല് കിട്ടിയതുപോലെയാണ് അവർ പെരുമാറിയത്’’. ‘‘ഫൈസാബാദ്-അയോധ്യ റോഡിലെ ഒാഫിസ് കേന്ദ്രീകരിച്ചാണ് ഞാൻ പ്രവർത്തിച്ചിരുന്നത്. ബാബരി തകർച്ചയും അയോധ്യയിലെ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും എത്തിയ നിരവധി മാധ്യമപ്രവർത്തകർ എെൻറ ഒാഫിസിലെ ടെലിഫോൺ ഉപയോഗിച്ചിരുന്നു’’ -പാണ്ഡെ പറഞ്ഞു.
അയോധ്യയിലെത്തിയ മാധ്യമപ്രവർത്തകരിൽ നൂറിലേറെ പേർ താവളമടിച്ചത് പുതുതായി നിർമിച്ച അയോധ്യ മുനിസിപ്പൽ കോർപറേഷൻ ഒാഫിസിന് എതിർവശത്തെ ‘ഷാെന അവധ്’ ഹോട്ടലിലായിരുന്നു. ഇതിെൻറ ഡയറക്ടർമാരിലൊരാളായ ആനന്ദ്കുമാർ കപൂറിനും (71) അന്നത്തെ സംഭവങ്ങൾ മറക്കാനാകാത്തതാണ്. കപൂറിന് അന്ന് 46 വയസ്സായിരുന്നു.
ഹോട്ടലിലെ മുറികൾ നിറഞ്ഞുകവിഞ്ഞതിനാൽ മാധ്യമപ്രവർത്തകരിൽ പലരും നിലത്താണ് കിടന്നതെന്ന് കപൂർ പറയുന്നു. ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടെ സംഘർഷം പടരാൻ തുടങ്ങി. സ്ഥിതിനിയന്ത്രിക്കാൻ കർഫ്യൂ പ്രഖ്യാപിച്ചതുകാരണം ഏറെ ബുദ്ധിമുട്ടിയാണ് തെൻറ അംബാസഡർ കാറിൽ മാധ്യമപ്രവർത്തകർക്ക്് ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾ ശേഖരിച്ചുകൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘‘കർഫ്യൂവും സംഘർഷവും കാരണം ഫൈസാബാദിലെ ടെലിഫോൺ ബൂത്തുകൾ അടച്ചപ്പോൾ ഹോട്ടലിലെ ഫോണിൽ നിന്നാണ് റിപ്പോർട്ടർമാർ തങ്ങളുടെ ഒാഫിസുകളിലേക്ക് വിവരങ്ങൾ കൈമാറിയത്. സ്റ്റുഡിയോകൾ പ്രവർത്തിക്കാത്തതിനാൽ ഫോേട്ടാഗ്രാഫർമാർ ഹോട്ടലിലെ കോണിപ്പടിയുടെ അടിഭാഗത്തെ ഇരുട്ട് പ്രയോജനപ്പെടുത്തി അവിടെ ‘ഡാർക് റൂമാ’ക്കി. ഇവിടെനിന്ന് ഫോേട്ടാകൾ ശരിയാക്കി വളരെ ബുദ്ധിമുട്ടി പോസ്റ്റ് ഒാഫിസുകളിൽ എത്തിച്ച് ഫാക്സ് ചെയ്യുകയായിരുന്നു’’-കപൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.