ന്യൂഡൽഹി: ബാബരി മസ്ജിദ് തകർക്കപ്പെട്ടതിെൻറ 25 ാം വാർഷിക ദിനത്തിൽ ഡൽഹിയിൽ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തി.
കുറ്റക്കാരെ ശിക്ഷിക്കുക എന്ന മുദ്രവാക്യം ഉയർത്തി ബുധനാഴ്ച രാവിലെ മണ്ഡി ഹൗസിൽ നിന്ന് ആരംഭിച്ച മാർച്ച് പാർലമെൻറ് സ്ട്രീറ്റിൽ സമാപിച്ചു. കമ്യൂണിസ്റ്റ് ഗദ്ദർ പാർട്ടി ഒാഫ് ഇന്ത്യ, ഇൻസാഫ്, സിറ്റിസൺ ഒാഫ് ഡെമോക്രസി, ജമാഅത്തെ ഇസ്ലാമി, സിഖ് േഫാറം, ഒാൾ ഇന്ത്യാ മജ്ലിസേ മുശാവറ, ഒാൾ ഇന്ത്യ മൈനോറിറ്റി ക്രിസ്ത്യൻ ഫ്രണ്ട്,െവൽഫയർ പാർട്ടി, എസ്.ഡി.പി.െഎ, അംബേദ്ക്കര്‍ സമാജ് പാര്‍ട്ടി തുടങ്ങി നിരവധി സംഘടനകൾ മാർച്ചിൽ അണിനിരന്നു.
മസ്ജിദ് തകർത്ത് കാല് നൂറ്റാണ്ട് പിന്നിട്ടിട്ടും കുറ്റക്കാര്‍ സ്വതന്ത്രരായി നടക്കുകയാണെന്നും അവര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്നും മാർച്ചിൽ സംസാരിച്ച ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എഞ്ചിനീയര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.