ന്യൂഡൽഹി: ഇന്ത്യൻ മതേതര സങ്കൽപങ്ങളുടെ അടിത്തറയിളക്കി ബാബരി മസ്ജിദ് തകർത്തിട്ട് കാൽ നൂറ്റാണ്ട്. രാജ്യത്തിെൻറ മനഃസാക്ഷി നടുക്കിയ ക്രിമിനൽ കുറ്റത്തിെൻറ വിചാരണ പൂർത്തിയാവുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമാവകാശ തർക്കവും നിയമയുദ്ധമായി തുടരുന്നു. ബാബരി വാർഷിക തലേന്ന് സുപ്രീംകോടതി പരിഗണനക്കെടുത്ത ഉടമാവകാശ കേസിെൻറ അന്തിമവാദമാകെട്ട, ഫെബ്രുവരി എട്ടിലേക്ക് മാറ്റിവെച്ചു.
രാജ്യചരിത്രത്തിൽ 1992 ഡിസംബർ ആറ് ഇരുണ്ട ദിനമാണ്. അന്നാണ് പതിനായിരക്കണക്കായ കർസേവകർ മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകർത്തത്. തുടർന്ന് വർഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേർ. യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായശേഷം ക്ഷേത്രനിർമാണ ലക്ഷ്യത്തിൽ സംഘ്പരിവാറിന് ആവേശം വർധിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും അയോധ്യ ബി.ജെ.പിയുടെ തുറുപ്പു ചീട്ടായി മാറുമെന്നാണ് സൂചന.
പള്ളി തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനക്കേസിൽ ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളിമനോഹർ ജോഷി, ഉമാഭാരതി, വി.എച്ച്.പി നേതാവ് വിനയ് കത്യാർ എന്നിവരടക്കം 12 പേർക്കെതിരായ വിചാരണ നടപടി തുടരുകയാണ്. വാജ്പേയി സർക്കാറിെൻറ കാലത്ത് അദ്വാനിയും മറ്റും കേസിലെ സാേങ്കതിക പ്രശ്നങ്ങളുടെ പേരിൽ കുറ്റമുക്തി നേടിയെങ്കിലും, സി.ബി.െഎ നൽകിയ അപ്പീലിെൻറ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഇടപെട്ടാണ് ഇവരെ വീണ്ടും പ്രതികളാക്കിയത്.
ബാബരി നിലനിന്ന 2.77 ഏക്കർ ഭൂമി സുന്നി വഖഫ് േബാർഡ്, നിർമോഹി അഖാഡ, രാം ലല്ല എന്നിവക്ക് തുല്യമായി പങ്കുവെക്കണമെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ 13 അപ്പീലുകളാണ് സുപ്രീംകോടതിയിൽ അന്തിമവാദത്തിന് കാത്തുകിടക്കുന്നത്്. ഹിന്ദുത്വ താൽപര്യങ്ങൾക്ക് അനുസൃതമായ ചില സമവായ നീക്കങ്ങൾ അടുത്തകാലത്തും നടന്നിരുന്നു. എന്നാൽ, തണുത്ത പ്രതികരണമാണ് ലഭിച്ചത്. പള്ളി പൊളിച്ചതിന് രണ്ടു കിലോമീറ്റർ അകലെയുള്ള കർസേവകപുരത്ത് ക്ഷേത്രനിർമാണത്തിന് ഇറക്കിയ കല്ലുകളിൽ കൊത്തുപണി തുടരുന്നു. പള്ളി പൊളിച്ച സ്ഥലത്ത് തട്ടിക്കൂട്ടിയ താൽക്കാലിക ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. ബാബരി വാർഷികം കണക്കിലെടുത്ത് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ഹിന്ദുത്വ സംഘടനകൾ ധീരതാ ദിവസമായും മുസ്ലിം സംഘടനകൾ കരിദിനമായും ആചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.