നവംബർ 30 ആകുേമ്പാഴേക്ക് അയോധ്യയും പരിസരവും തീവ്ര ഹിന്ദുത്വ ആശയം പേറുന്ന അണികളാൽ തിങ്ങിനിറഞ്ഞിരുന്നു. സ്ഥലത്തുനിന്ന് മാറി ഫൈസാബാദിലെ സൈനിക മേഖലയിൽ കേന്ദ്ര സേനകളും നിലയുറപ്പിച്ചിട്ടുണ്ട്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാൽ ഉത്തരവ് ലഭിക്കാതെ കേന്ദ്ര സേനക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല.
യു.പിയിൽ ഗവർണർ ഭരണം ഏർപ്പെടുത്താൻ പോകുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. ബി.ജെ.പി, വി.എച്ച്.പി പാർട്ടികൾക്കകത്തും സമ്മർദം കനക്കുന്നുണ്ടായിരുന്നു. തകർക്കുന്നതിന് ഒരു ദിവസം മുമ്പും യാത്രയുെട മാർഗദർശക് മണ്ഡൽ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത് പ്രതീകാത്മക കർസേവ മാത്രമാണ് നടക്കുകയെന്നായിരുന്നു. ഒരു വിഭാഗം കർസേവകരെ ഇത് ചൊടിപ്പിച്ചു. ഇവർ കർസേവക് പുരത്ത് അശോക് സിംഗാളിനെ ഘെരാവൊ ചെയ്യുന്നിടത്തുവരെയെത്തി കാര്യങ്ങൾ. ഒന്നും പ്രതീകാത്മകമാവില്ലെന്ന് അവർ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. നേതൃത്വം പറയുംപടി ചെയ്താൽ മതിയെന്നും അച്ചടക്കം വേണമെന്നുമായിരുന്നു ആർ.എസ്.എസ് പക്ഷം. എന്നാൽ, നഗരങ്ങളിൽനിന്നും മറ്റും ഒഴുകിയെത്തിയ സംഘ്പരിവാരമല്ലാത്ത കുറേ പേരും ആൾക്കൂട്ടത്തിലുണ്ട്. നേതൃത്വത്തിെൻറ വാക്കുകളും ശാസനയും ബാധകമാകാത്തവർ. ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ മാത്രമായി ബജ്രംഗ് ദളും ആർ.എസ്.എസും റിക്രൂട്ട്ചെയ്ത കുറേ പേർ വേറെയും.
ഒരു വെടിയുണ്ടപോലും യു.പി പൊലീസിെൻറ തോക്കുകളിൽനിന്ന് പായില്ലെന്ന കല്യാൺ സിങ്ങിെൻറ വാക്കുകൾകൂടിയായതോടെ ഇനിയൊന്നും ആവശ്യമില്ലായിരുന്നു. ഇത്തരം ഉറപ്പുകൾ ആൾക്കൂട്ട മനസ്സിലെ ഭീതിയുടെ അവസാന കണികയും അവസാനിപ്പിച്ചു. ലക്ഷ്യത്തിനരികെയെന്ന് അവർ ഉറപ്പിച്ചു. 2-2.5 ലക്ഷം പേരുണ്ട് അവർ. മസ്ജിദ് തകർക്കപ്പെടണമെന്ന് ബി.ജെ.പി ഉന്നത നേതൃത്വം ആഗ്രഹിച്ചിരുന്നില്ലെന്നാണ് എനിക്ക് േതാന്നുന്നത്. രാഷ്ട്രീയ കാമ്പയിനായി വിഷയം പിന്നെയും കുറെ കാലത്തേക്ക് നിലനിൽക്കാനായിരുന്നു അവർക്ക് മോഹം.
1992 ഡിസംബർ ആറിന് ബി.ജെ.പി, വി.എച്ച്.പി, ആർ.എസ്.എസ് നേതാക്കൾ സമ്മേളിച്ച് വികാരം ആളിക്കത്തിച്ച് പ്രഭാഷണങ്ങൾ പൊടിപൊടിക്കുന്നതിനിടെ മസ്ജിദിന് 100-150 മീറ്റർ അടുത്തായി പതിവു പോലെ പൂജ നടക്കുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അവിടെ നിലയുറപ്പിച്ചിട്ടുണ്ട്. പൂജ നടത്തി പിരിഞ്ഞുേപാകാനാണ് ഇവരും എത്തിയതെന്നു തന്നെ എല്ലാവരും ധരിച്ചു. പക്ഷേ, വിമത വിഭാഗം എല്ലാം തെറ്റിച്ചു. ആർ.എസ്.എസ് വളണ്ടിയർമാരുമായും ചില കർസേവകരുമായും ചില കശപിശകളും അതിനിടെ നടന്നു. വൻജനക്കൂട്ടം മസ്ജിദിനു നേരെ പാഞ്ഞടുക്കുന്നതായിരുന്നു പിന്നീട് കാഴ്ച. അവർ മതിൽ എടുത്തുചാടി. അകത്തുകടന്നതും പൊളിയും തുടങ്ങി. വെടിയുതിർത്താൽപോലും നിയന്ത്രിക്കാനാവാത്ത വിധം ബാഹുല്യമുണ്ടായിരുന്നു ജനക്കൂട്ടത്തിന്. 12 മണിയോടെ തുടങ്ങിയ കർസേവ അഞ്ചു മണിയാകുേമ്പാഴേക്ക് ബാബരി മസ്ജിദിെൻറ മൂന്നു താഴികക്കുടങ്ങളും തകർത്തുകഴിഞ്ഞിരുന്നു. വൈകുന്നേരമാകുേമ്പാഴേക്ക് അശാന്തിയുടെ അന്തരീക്ഷത്തിലേക്ക് സംസ്ഥാനം പതിയെ ചുവടുവെച്ചുകഴിഞ്ഞിരുന്നു. കർസേവകർക്കും ഭയം തുടങ്ങി. ആറു മണിയാകുേമ്പാഴേക്ക് കല്യാൺസിങ് രാജി പ്രഖ്യാപിച്ചു. അതോടെ, പരമാവധി വേഗം രക്ഷപ്പെടാനായി കർസേവകരുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.