ബംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: തിരക്കേറിയ വൈറ്റ്ഫീൽഡ് ബ്രൂക്ക് ഫീൻഡിലെ രാമേശ്വരം കഫേയിൽ വെള്ളിയാഴ്ച ഉച്ചക്കുണ്ടായ സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. സ്ഫോ​ട​ന​വുമായി ബന്ധപ്പെട്ട് പൊ​ലീ​സ് യു.​എ.​പി.​എ പ്ര​കാ​രം കേ​സെ​ടു​ത്തിട്ടുണ്ട്. പ​ത്തു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി സി​റ്റി പൊ​ലീ​സ് ക​മി​ഷ​ണ​റു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു. സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും ഡി.​ജി.​പി​യും പ​റ​ഞ്ഞു.

ആ​ഹാ​രം ക​ഴി​ക്കാ​ൻ വ​ന്ന 40 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന സ്ത്രീ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ബ്രൂ​ക്ക് ഫീ​ൽ​ഡ് മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫാ​റൂ​ഖ് ഹു​സൈ​ൻ (19), ദീ​പാ​ൻ​ശു കു​മാ​ർ (23), സ്വ​ർ​ണ​മ്പ നാ​രാ​യ​ണ​പ്പ (45) എ​ന്നി​വ​രെ ചെ​വി​യു​ടെ ഭാ​ഗ​ത്ത് സാ​ര​മ​ല്ലാ​ത്ത പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശേ​ഷി​ക്കു​ന്ന അ​ഞ്ചു പേ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്നും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 1.05നാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ക​ഫേ​യി​ലെ കൈ​ക​ഴു​കു​ന്ന സ്ഥ​ല​ത്ത് യു​വാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചു​പോ​യ ബാ​ഗി​ൽ​നി​ന്നാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​തെ​ന്ന് ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​താ​യി ക​ഫേ സ്ഥാ​പ​ക​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ദി​വ്യ രാ​ഘ​വേ​ന്ദ്ര പ​റ​ഞ്ഞു. ഉ​ട​ൻ പൊ​ലീ​സി​നെ​യും അ​ഗ്നി​ശ​മ​ന​സേ​ന​യെ​യും അ​റി​യി​ച്ചു.

സ്ഫോ​ട​നം ന​ട​ന്ന ഭാ​ഗ​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റോ വാ​ത​ക​പൈ​പ്പോ ഇ​ല്ലെ​ന്ന് ദി​വ്യ പ​റ​ഞ്ഞു. സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു. ഡി.​ജി.​പി ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ബോം​ബ് സ്ഫോ​ട​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ഡി.​ജി.​പി അ​ലോ​ക് മോ​ഹ​ൻ പ​റ​ഞ്ഞു. പി​ന്നി​ൽ ആ​രെ​ന്ന് ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ആ​രു​ടെ​യും പ​രി​ക്ക് അ​തി​ഗു​രു​ത​ര​മ​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ ജീ​വ​ന​ക്കാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും ഉ​ൾ​പ്പെ​ടും. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ബാ​റ്റ​റി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ൾ​പ്പെ​ടെ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് ഡി.​ജി.​പി പ​റ​ഞ്ഞു. എ​ൻ.​ഐ.​എ​ക്കും ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക്കും വി​വ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Bangalore Rameshwaram cafe explosion footage out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.