ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റൈഫിൾ മാനും ഹിമാചൽ പ്രദേശ് സ്വദേശിയുമായ കുൽബുഷൻ മന്തയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം ബാരാമുല്ലയിലെ വർഷനിൽ സുരക്ഷാസേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. ഇതേതുടർന്ന് ഭീകരർക്ക് നേരെ സുരക്ഷാസേന പ്രത്യാക്രമണം നടത്തിയിരുന്നു. ഭീകരരുടെ വെടിവെപ്പിലാണ് കുൽബുഷന് പരിക്കേറ്റത്.

കുൽബുഷൻ മന്തയുടെ സംസ്കാരം ഒക്ടോബർ 28ന് ജന്മനാടായ ഷിംലയിലെ കുപ് വി, മഞ്ച് ഹോളിയിലെ ഗൗന്ദ് ഗ്രാമത്തിൽ നടക്കും. പൂർണ സൈനിക ബഹുമതികളോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്ന് പ്രതിരോധ വിഭാഗം പി.ആർ.ഒ അറിയിച്ചു. 

ബുധനാഴ്ച ബാരാമുല്ലയിലെ താറിപ്പോറ ഏരിയയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്നേദിവസം രാവിലെ കുപ് വാരയിലെ താങ്ദർ സെക്ടറിലെ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയാറാനുള്ള ഭീകരരുടെ ശ്രമം സുരക്ഷാസേന തകർത്തിരുന്നു.

താങ്ദർ വഴി മയക്കുമരുന്ന് കടത്തുകാർ നുഴഞ്ഞുകയറാൻ ശ്രമിക്കുമെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിനാണ് സേന സംയുക്ത തിരച്ചിൽ നടത്തിയത്.

Tags:    
News Summary - Baramulla gunfire: Injured rifleman Kulbushan Manta dead due to cardiac arrest in hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.