ന്യൂഡൽഹി: ബീഹാറിൽ നിന്ന് നാല് മാസം മുൻപ് കാണാതാവുകയും, ഒടുവിൽ മരിച്ചെന്ന് വീട്ടുകാർ കരുതിയിരുന്നയാളെ നോയിഡയിൽ നിന്ന് കണ്ടെത്തി. അവിടെ ഒരു തട്ടുകടയിൽ നിന്ന് മാമോസ് കഴിക്കുന്നതായി കണ്ട അയാളുടെ ഭാര്യ സഹോദരനാണ് വിവരം അറിയിച്ചത്. എന്നാൽ ഈ തിരോധാനത്തിന് കാരണമായെന്ന് ആരോപിക്കപ്പെടുന്നയാൾ കൂടിയാണ് ഈ ഭാര്യ സഹോദരൻ എന്നതാണ് മറ്റൊരു ട്വിസ്റ്റ്.
ഭഗൽപൂരിലെ ധ്രൂവ്ഗഞ്ചുകാരനായ നിശാന്ത് കുമാറിനെ ജനുവരി 31ന് ഭാര്യ വീട്ടിൽ വെച്ചാണ് കാണാതായത്. നിശാന്ത് കുമാറിന്റെ തിരോധാനത്തിന് പിന്നിൽ ഭാര്യ സഹോദരനാണെന്നായിരുന്നു വീട്ടുകാരുടെ ആരോപണം. തട്ടികൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് പൊലിസിൽ നൽകിയിരുന്ന പരാതി. പൊലിസ് അന്വേഷണം നടക്കവെയാണ് കാര്യങ്ങൾക്ക് വഴിത്തിരിവാകുന്നത്. നോയിഡ സെക്ടർ 50 ലെ ഒരു മാമോസ് സ്റ്റാളിൽ അപ്രത്യക്ഷനായയാൾ ജീവനോടെ ഇരിക്കുന്നു....
ഭാര്യ സഹോദരൻ ശങ്കർ പറയുന്നത് ഇങ്ങനെ:- നോയിഡയിൽ മാമോസ് സ്റ്റാളിന് മുന്നിൽ കടയുടമ ഒരു യാചകനെ ഓടിക്കുന്നത് കണ്ടു. അയാളോട് സഹതാപം തോന്നിയ ശങ്കർ കടയിൽ നിന്ന് ഭക്ഷണം വാങ്ങി നൽകി. എന്നിട്ട് സ്വയം പരിചയപ്പെടുത്തിയ ശങ്കർ യാചകനോട് വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. യാചകന്റെ മറുപടി ശങ്കറിനെ ഞെട്ടിച്ചു. തന്റെ പേര് നിശാന്ത് കുമാറാണെന്നും ധ്രുവ് ഗഞ്ചിൽ താമസിക്കുന്ന സച്ചിദാനന്ദസിങ്ങിന്റെ മകനാണെന്നും വെളിപ്പെടുത്തി. ആളെ തിരിച്ചറിഞ്ഞതോടെ ശങ്കർ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഹാജരാക്കി. എന്നാൽ ശങ്കറിന് മേലുള്ള അന്വേഷണം അവസാനിപ്പിട്ടില്ല. കുമാർ എങ്ങനെയാണ് ഡൽഹിയിൽ എത്തിയതെന്നും മറ്റെന്തെങ്കിലും ഗൂഡാലോചയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.