ഉരുൾ പൊട്ടലിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടി; തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: ഉരുൾ പൊട്ടലിനെ തുടർന്ന് വയനാട്ടിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ നടപടികൾ തുടങ്ങി പശ്ചിമ ബംഗാൾ. വയനാട്ടിലുള്ള മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും സുരക്ഷിതരായി തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉറപ്പു നൽകിയിരുന്നു.

പശ്ചിമ ബംഗാളിൽ നിന്നുള്ള 242 കുടിയേറ്റ തൊഴിലാളികളാണ് വയനാട്ടിലുള്ളതെന്ന് തൊഴിൽ മന്ത്രി ​മൊലോയ് ഖട്ടക് നിയമസഭ​യിൽ അറിയിച്ചിരുന്നു. അവരെല്ലാം സുരക്ഷിതരാണ്. ബംഗാളിൽ നിന്നുള്ള തൊഴിലാളികളെല്ലാം ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവരാണെന്നും അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അവർക്ക് വലിയ ആവശ്യമാണെന്നും മന്ത്രി അറിയിച്ചിരുന്നു.

ഈ തൊഴിലാളികൾ മടങ്ങിവരാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Bengal CM taking initiatives to bring back migrant labourers from Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.