കൊൽക്കത്ത: അതിർത്തി രക്ഷസേനയുടെ (ബി.എസ്.എഫ്) അധികാര പരിധി നീട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ. ചൊവ്വാഴ്ച ചേർന്ന സഭയിൽ പാർലമെൻററി കാര്യ മന്ത്രി പാർഥ ചാറ്റർജിയാണ് പ്രമേയം അവതരിപ്പിച്ചത്. ബി.ജെ.പി അംഗങ്ങൾ എതിർപ്പുയർത്തിയെങ്കിലും 64നെതിരെ 112 വോട്ടുകൾക്ക് തൃണമൂൽ സർക്കാർ പ്രമേയം പാസാക്കുകയായിരുന്നു. രാജ്യത്തെ ഫെഡറൽ ഘടനയെ നേരിട്ട് ബാധിക്കുന്നതാണ് ബി.എസ്.എഫിെൻറ അധികാര പരിധി നീട്ടുന്ന തീരുമാനമെന്നും ഇത് അടിയന്തരമായി പിൻവലിക്കണമെന്നുമായിരുന്നു പ്രമേയത്തിലെ ആവശ്യം.
അതേസമയം, ജംഗിൾ മഹലിൽ നിന്ന് ബി.എസ്.എഫിനെ പിൻവലിക്കാൻ കേന്ദ്രം തീരുമാനിച്ചപ്പോൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചത് സംസ്ഥാന സർക്കാറാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി. നേരത്തെ പഞ്ചാബ് സർക്കാറും കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.