ന്യൂഡൽഹി: പശ്ചിമബംഗാൾ സംഘർഷവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാത്തതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തയച്ചു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി വീണ്ടും ചുമതലയേറ്റതിന് പിന്നാലെയാണ് കത്ത്.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആഭ്യന്തര മന്ത്രാലയം ആദ്യം കത്തയച്ചത്. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെ രണ്ടാമതും കത്തയക്കുകയായിരുന്നു. ഇത് ഗൗരവമായി പരിഗണിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഇത് അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം. സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും വേണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ ഉൾപ്പടെ പല കേന്ദ്രസർക്കാർ ഏജൻസികളും പശ്ചിമബംഗാളിലെ സംഘർഷത്തിൽ ഇടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.