S Jaishankar

എസ്. ജയ്ശങ്കർ

ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം ഏതെന്ന് ലോകത്തിന് അറിയാം; പാകിസ്താന് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ബലൂച് ലിബറേഷൻ ആർമി ട്രെയിൻ റാഞ്ചിയതിന് പിന്നിൽ ഇന്ത്യ സഹായം നൽകിയെന്ന ആരോപണങ്ങൾക്ക് പാകിസ്താന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം. ആഗോള ഭീകരതയുടെ പ്രഭവകേ​ന്ദ്രം പാകിസ്താനാണെന്ന് ലോകത്തിന് മൊത്തം അറിയാമെന്നായിരുന്നു ഇന്ത്യയുടെ മറുപടി.

''പാകിസ്താൻ ഉന്നയിച്ച അടിസ്ഥാനപരമായ ആരോപണങ്ങൾ ശക്തമായി തള്ളുന്നു.ആഗോളഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മൊത്തം അറിയാം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം പ്രശ്നങ്ങൾക്കും പരാജയങ്ങൾക്കും കാരണമെന്തെന്ന് പാകിസ്താൻ തിരിച്ചറിയണം. അതിനായി തങ്ങളിലേക്ക് തന്നെ നോക്കണം''-വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഭീകരതയെ സ്​പോൺസർ ചെയ്യുകയും അയൽരാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയുമാണെന്ന പാകിസ്‍താന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യ.

ബലൂച് വിമതർക്ക് സഹായം നൽകുന്നത് ഇന്ത്യയാണെന്ന് പലപ്പോഴും പാകിസ്താൻ ആരോപിച്ചിരുന്നു. എന്നാൽ ഇത്തവണ, വിമാനം റാഞ്ചാനുള്ള ആസൂത്രണം നടന്നത് അഫ്ഗാനിസ്താനിൽ നിന്നാണെന്നായിരുന്നു വിദേശകാര്യ വക്താവ് ഷഫ്ഖത് അലിഖാൻ സൂചിപ്പിച്ചത്. ''എന്നാൽ ഇന്ത്യക്കെതിരായ ആരോപണങ്ങൾ നിലനിൽക്കുന്നു. ഞങ്ങളുടെ നയത്തിൽ മാറ്റം വന്നിട്ടില്ല. വസ്തുതകൾ മാറിയിട്ടില്ല. പാകിസ്താനെതിരെ ഇന്ത്യ ഭീകരത സ്​പോൺസർ ചെയ്യുന്നുണ്ട്. ഈ പ്രത്യേക സംഭവത്തിൽ ഫോൺവിളികളുടെ തെളിവുകളുണ്ട്.​ ബലൂച് വിമതരെ ഇന്ത്യൻ മാധ്യമങ്ങൾ പ്രകീർത്തിക്കുകയാണ്. ''-എന്നായിരുന്നു ഷഫഖാത് അലി ഖാൻ പറഞ്ഞത്.

Tags:    
News Summary - World knows the epicentre of terror: India slams Pakistan over train hijack claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.