ബംഗളൂരു: നഗരത്തിൽ ഗെയിൽ പ്രകൃതി വാതക പൈപ്പ്ലൈനിലുണ്ടായ ചോർച്ച പരിഭ്രാന്തിക്കിടയാക്കി. ബി.എം.ആർ.സി.എല്ലിന് കീഴിൽ നമ്മ മെട്രോ വൈറ്റ്ഫീൽഡ് ലൈനിൽ നിർമാണപ്രവൃത്തി നടക്കവെ വൈറ്റ്ഫീൽഡ് െഎ.ടി.പി.എൽ റോഡ് ഗരുഡാചരപാളയയിൽ തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം.
രാവിലെ ആറോടെയാണ് വാതക ചോർച്ച സംബന്ധിച്ച് പരിസരവാസികൾ പൊലീസിൽ അറിയിച്ചത്. തുടർന്ന് മെട്രോ നിർമാണ പ്രവൃത്തിയും ലൈനിലെ പാചകവാതക വിതരണവും അടിയന്തരമായി നിർത്തിവെച്ചു. മുൻകരുതലിെൻറ ഭാഗമായി തിരക്കേറിയ റോഡിലെ വാഹനഗതാഗതം ട്രാഫിക് പൊലീസ് തടഞ്ഞു. അപകടസാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.
ഗെയിൽ അധികൃതരുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതരയോടെ പൈപ്പ്ലൈനിലെ ചോർച്ച പരിഹരിച്ചു. െഎ.ടി മേഖലയായതിനാൽ നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുരുങ്ങി. ബംഗളൂരു മെട്രോ റെയിൽ കോർപറേഷെൻറ പ്രവൃത്തിക്കിടെ വൈറ്റ്ഫീൽഡ് െഎ.ടി.പി.എൽ റോഡിൽ തങ്ങളുടെ പൈപ്പ്ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് നേരിയ ചോർച്ചയുണ്ടായതായി ഗെയിൽ അധികൃതർ പിന്നീട് വാർത്താകുറിപ്പിൽ അറിയിച്ചു.
ഭൂമിക്കടിയിലൂടെ പോകുന്ന എട്ട് ഇഞ്ച് കനത്തിലുള്ള പൈപ്പിലായിരുന്നു ചോർച്ച. രണ്ടു കിലോമീറ്റർ പരിധിയിലെ വാതക വിതരണം തകരാറിലായി. തിങ്കളാഴ്ച വൈകീേട്ടാടെ വിതരണം സാധാരണ ഗതിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.