ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായയാത്ര മണിപ്പൂരിലെ തൗബാൽ ഖോങ്ജോം മേഖലയിലുള്ള സ്വകാര്യ മൈതാനത്തുനിന്ന് തുടങ്ങും. തലസ്ഥാനമായ ഇംഫാലിലെ ഹപ്ത കാങ്ജീബങ് ഗ്രൗണ്ടിൽനിന്ന് തുടങ്ങാൻ നിയന്ത്രണങ്ങളോടെ സംസ്ഥാന സർക്കാർ നൽകിയ അനുമതിക്ക് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. ആയിരത്തിൽ താഴെ പേർക്കു മാത്രം പങ്കെടുക്കാമെന്നായിരുന്നു സർക്കാർ നിബന്ധന. 14ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്രക്ക് പച്ചക്കൊടി വീശും. സഹിക്കേണ്ടതില്ല, ഭയക്കേണ്ടതില്ല എന്ന മുദ്രാവാക്യം ജോഡോ യാത്രയിൽ മുന്നോട്ടുവെക്കും.
യാത്ര തുടങ്ങുന്നതിനു മുന്നോടിയായി രാഹുൽ ഗാന്ധി ഡൽഹിയിൽ പൗരസമൂഹപ്രതിനിധികളുമായി ചർച്ച നടത്തി. ദലിത്, ആദിവാസി, പിന്നാക്ക, വനിത വിഭാഗങ്ങളുടെ നീതിയിൽ കേന്ദ്രീകരിച്ച് യാത്ര മുന്നോട്ടുപോകണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. ഭാരത് ജോഡോ അഭിയാൻ ഒരുക്കിയ ചർച്ചാപരിപാടിയിൽ പാർട്ടി നേതാക്കളായ കെ.സി. വേണുഗോപാൽ, ദിഗ്വിജയ്സിങ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.