നാരദ ഒളികാമറ കേസ്​: അന്വേഷണം തുടരാമെന്ന്​ സുപ്രീംകോടതി

കൊൽക്കത്ത: നാരദ ഒളികാമറ കേസുമായി ബന്ധപ്പെട്ട സി.ബി​.െഎ അന്വേഷണം തുടരാമെന്ന്​ സുപ്രീംകോടതി. അന്വേഷണം നിർത്തിവെക്കണമെന്ന തൃണമൂൽ കോൺഗ്രസ്​ നേതാക്കളുടെ ഹരജി തള്ളിയാണ്​ സു​​​പ്രീംകോടതിയുടെ വിധി.

കേസിൽ 72 മണിക്കൂറിനകം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്​ സമർപ്പിക്കണമെന്ന ഹൈകോടതി നിർദേശത്തിനെതിരെ സൗഗത റോയ്​ ഉൾപ്പെടെയുള്ള തൃണമുൽ നേതാക്കളാണ്​​ ഉന്നത കോടതി​യെ സമീപിച്ചത്​. എന്നാൽ ഹൈകോടതി വിധിയെ പിന്തുണച്ച ഉന്നത കോടതി പ്രാഥമിക അന്വേഷണം നടത്താനുള്ള സമയ പരിധി 72 മണിക്കൂറിൽനിന്നും ഒരുമാസമാക്കി ഉയർത്തുകയാണുണ്ടായത്​​.

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എം.പിമാരും അടക്കം 12 പേര്‍ കോഴ വാങ്ങുന്നതിന്‍റെ ഒളികാമറ ദൃശ്യങ്ങള്‍ കഴിഞ്ഞ വർഷമാണ്​ മലയാളി മാധ്യമപ്രവര്‍ത്തകന്‍െറ വാര്‍ത്താ പോര്‍ട്ടലായ നാരദ ന്യൂസ്​ പുറത്ത്​ വിട്ടത്​. മുന്‍ റെയില്‍വേ മന്ത്രി മുകുള്‍ റോയ്, മുന്‍ കേന്ദ്രമന്ത്രി സുഗത റോയ്, ബംഗാള്‍ മന്ത്രിസഭയിലെ പഞ്ചായത്ത് ഗ്രാമ വികസന മന്ത്രി സുബ്രതോ മുഖര്‍ജി, നഗര വികസന മന്ത്രി ഫര്‍ഹദ് ഹക്കീം, എം.പിമാരായ സല്‍ത്താന്‍ അഹമ്മദ്, പ്രസൂണ്‍ ബാനര്‍ജി, ഇഖ്ബാല്‍ അഹമ്മദ് എം.എല്‍.എ, കൊല്‍ക്കത്ത മേയര്‍ സുവോന്‍ ബാനര്‍ജി, പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദസ്തിക്കര്‍, തൃണമൂല്‍ യുവജന വിഭാഗം അധ്യക്ഷന്‍ സുവേന്ദു അധികാരി, മുന്‍ ഗതാഗത മന്ത്രി മദന്‍ മിത്ര, ബുര്‍ദ്വവാന്‍ എസ്.പി എം.എച്ച് അഹമ്മദ് മിര്‍സ എന്നിവരാണ് ഒളികാമറയില്‍ കുടുങ്ങിയത്.

അതേസമയം ഒളികാമറ ദ്യശ്യങ്ങള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ്​  ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം.

 

Tags:    
News Summary - BI Investigation Into Narada Sting Case Will Continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.