മകള​​ുടെ വിവാഹത്തിന്​ ആഢംബര ക്ഷണക്കത്തുമായി ബി.ജെ.പി മുൻമന്ത്രി

ബംഗളുരു: മകളുടെ വിവാഹത്തിന്​ ആഢംബര ക്ഷണക്കത്തുമായി ബി.ജെ.പി മുൻമന്ത്രി. കർണാടകയിലെ ബി​.ജെ.പി നേതാവും മുൻമന്ത്രിയുമായ ഗാലി ജനാർദ്ധനൻ റെഡ്ഡിയാണ്​ ആഡബംര വിവാഹക്ഷണക്കത്ത് പുറത്തിറക്കിയത്. നവംബർ 20നാണ് റെഡ്ഡിയുടെ മകൾ ബ്രാമിണിയുടെ വിവാഹം. ചെറിയ പെട്ടിയാണ് ക്ഷണക്കത്തായി നൽകുന്നത്​.  ഇത് തുറക്കു​േമ്പാൾ ഒരു ചെറിയ എൽ.സി.ഡി സ്​ക്രീനും അതിനൊപ്പം ഉയർന്നുവരും. സംഗീതത്തി​െൻറ അകമ്പടിയോടുകുടി വിവാഹത്തി​െൻറ അറിയിപ്പ്​ സ്​ക്രീനിൽ തെളിഞ്ഞു വരും. ശേഷം റെഡ്ഡിയും, ഭാര്യയും, മകന​ുമെല്ലാം പാടുന്ന വിഡിയോയും സക്രീനിൽ തെളിയും. വധുവിനെയും വരനെയും പരിചയപ്പെടുത്തി വിവാഹത്തിന്​ എല്ലാവരെയും ക്ഷണിക്കുന്നതോടുകൂടി വിഡിയോ അവസാനിക്കുന്നു.

ബോളിവുഡിനെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ വിവാഹക്ഷണക്കത്തിറക്കിയ റെഡ്ഡി കർണാടകയിലെ പ്രധാന വ്യവസായികളിൽ ഒരാളാണ്​. അനധികൃത ഖനനത്തി​െൻറ പേരിൽ മൂന്നുവർഷം ജയിലിലും കിടന്നിട്ടുണ്ട്​. ബി. എസ്​.യെദ്യുരിയപ്പ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഇ​േദ്ദഹത്തെ പിന്നീട്​ സി.ബി.​െഎ അറസറ്റു ​ചെയ്​തതിനെ തുടർന്നാണ് മ​ന്ത്രി സ്​ഥാത്തുനിന്ന്​ മാറ്റിയത്.

Full View
Tags:    
News Summary - Big Fat Wedding Invite By Ex-Minister Gali Janardhan Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.