പട്ന: ബിഹാറിൽ മാനസിക വൈകല്യമനുഭവിക്കുന്ന വനിതകൾക്കുള്ള ആശ്ര അഭയകേന്ദ്രത്തിൽ അന്തേവാസിയായ യുവതി ആശുപത്രിയിൽ മരിച്ചു. മറ്റ് രണ്ട് അന്തേവാസികളെ കാണാതായി. ശ്വാസംകിട്ടാതെ ഗുരുതരാവസ്ഥയിൽ പട്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനാമികയാണ് (27) മരിച്ചത്. അനാമികക്ക് കടുത്ത വിളർച്ച ബാധിച്ചിരുന്നതായും ആശുപത്രി സൂപ്രണ്ട് രാജീവ് രഞ്ജൻ അറിയിച്ചു.
കാണാതായ അന്തേവാസികൾക്കായി രാജീവ്നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൗമാസം ആദ്യം രണ്ട് അന്തേവാസികൾ അസുഖബാധിതരായി ആശുപത്രിയിൽ മരിച്ച സംഭവത്തെതുടർന്നാണ് ആശ്ര അഭയകേന്ദ്രം വാർത്തകളിൽ ഇടംപിടിച്ചത്. സംഭവം പ്രതിഷേധങ്ങൾക്ക് ഇടയാക്കിയതിനെത്തുടർന്ന് സ്ഥാപന നടത്തിപ്പുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.